ALH Helicopter : ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ ശ്രീലങ്കയിൽ

 ശ്രീലങ്കൻ വ്യോമസേനാ വൈമാനികരെ ALH-ലേക്ക് പരിചയപ്പെടുത്തുന്നതിനും കോ-പൈലറ്റ് അനുഭവം നൽകുന്നതിനുമാണു ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 08:43 PM IST
  • ശ്രീലങ്കൻ വ്യോമസേനാ വൈമാനികരെ ALH-ലേക്ക് പരിചയപ്പെടുത്തുന്നതിനും കോ-പൈലറ്റ് അനുഭവം നൽകുന്നതിനുമാണു ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്.
  • ഇന്ത്യയുടെ 'അയൽപക്കത്തിന് ആദ്യം' എന്ന നയത്തിന്റെ ഭാഗമായി അയൽരാജ്യങ്ങൾക്കിടയിൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന് അനുസൃതമായാണ് ഈ പരിശീലന വിന്യാസം.
  • പരസ്പര പ്രവർത്തനക്ഷമതയ്ക്കും തടസ്സമില്ലാത്ത ഏകോപിപ്പിച്ച മാരിടൈം പ്രവർത്തനങ്ങൾക്കും സഹായകകരമാകും ഈ പരിശീലനം.
ALH Helicopter : ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ ശ്രീലങ്കയിൽ

കൊളംബോ : ശ്രീലങ്കൻ വ്യോമസേനയിലേയും നാവികസേനയിലേയും വൈമാനികർക്ക്, കപ്പലുകളിലെ ഹെലികോപ്റ്റർ ഓപ്പറേഷനുകൾക്ക് പരിശീലനം നൽകാനായി ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) കാട്ടുനായകെയിലെ ശ്രീലങ്കൻ എയർബേസിൽ എത്തി. ശ്രീലങ്കൻ വ്യോമസേനാ വൈമാനികരെ ALH-ലേക്ക് പരിചയപ്പെടുത്തുന്നതിനും കോ-പൈലറ്റ് അനുഭവം നൽകുന്നതിനുമാണു ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. 

ഇന്ത്യയുടെ 'അയൽപക്കത്തിന് ആദ്യം' എന്ന നയത്തിന്റെ ഭാഗമായി അയൽരാജ്യങ്ങൾക്കിടയിൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന് അനുസൃതമായാണ് ഈ പരിശീലന വിന്യാസം. കൂടാതെ, പരസ്പര പ്രവർത്തനക്ഷമതയ്ക്കും തടസ്സമില്ലാത്ത ഏകോപിപ്പിച്ച മാരിടൈം പ്രവർത്തനങ്ങൾക്കും സഹായകകരമാകും ഈ പരിശീലനം. 

ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ധാരണയും ഏകോപനവും, രണ്ട് അയൽക്കാർ തമ്മിലുള്ള സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സൗഹൃദ ബന്ധത്തിലൂടെ നേടിയെടുത്ത അടുത്ത ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News