Indian Navy Recruitment 2022: ഇന്ത്യൻ നേവിയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; പത്താംക്ലാസും ഐടിഐയും യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Indian Navy Recruitment 2022: അപേക്ഷാ നടപടികൾ ജൂൺ 21ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ എട്ട് ആണ്.

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 12:13 PM IST
  • ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം
  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിലെ ഐടിഐ കോഴ്‌സ് പാസായിരിക്കണം
  • 2001 ഓഗസ്റ്റ് ഒന്നിനും 2008 ഒക്ടോബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് dasapprenticembi.recttindia.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം
Indian Navy Recruitment 2022: ഇന്ത്യൻ നേവിയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; പത്താംക്ലാസും ഐടിഐയും യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

മുംബൈയിലെ നേവൽ ഡോക്ക്‌യാർഡ് വിവിധ തസ്തികകളിലെ 338 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപ്രന്റീസ് ആക്‌ട് - 1961 പ്രകാരം ഡോക്ക്‌യാർഡ് അപ്രന്റീസ് സ്കൂളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ നടപടികൾ ജൂൺ 21ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ എട്ട് ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ indiannavy.nic.in വഴി അപേക്ഷ സമർപ്പിക്കാം.

ഇന്ത്യൻ നേവി അപ്രന്റിസ് റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങൾ

പോസ്റ്റ്: അപ്രന്റിസ്
ഒഴിവുകളുടെ എണ്ണം: 338
പേ സ്കെയിൽ: അപ്രന്റീസ്ഷിപ്പ് നിയമങ്ങൾക്കനുസരിച്ച്

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ് 2022 ട്രേഡ് വൈസ് വിശദാംശങ്ങൾ (ഒരു വർഷത്തെ പരിശീലനം)

ഇലക്ട്രീഷ്യൻ: 49
ഇലക്ട്രോപ്ലേറ്റർ: 1
മറൈൻ എഞ്ചിൻ ഫിറ്റർ: 36
ഫൗണ്ടറി മാൻ: 2
പാറ്റേൺ മേക്കർ: 2
മെക്കാനിക്ക് ഡീസൽ: 39
ഇൻസ്ട്രുമെന്റ് മെക്കാനിക്ക്: 8
മെഷിനിസ്റ്റ്: 15
മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്: 15
പെയിന്റർ (ജനറൽ): 11
ഷീറ്റ് മെറ്റൽ വർക്കർ: 3
പൈപ്പ് ഫിറ്റർ: 22
എസി മെക്കാനിക്: 8
തയ്യൽക്കാരൻ (ജനറൽ): 4
വെൽഡർ (ഗ്യാസ് ആന്റ് ഇലക്ട്രിക്): 23
ഇലക്ട്രോണിക്സ് മെക്കാനിക്ക്: 28
ഷിപ്പ് റൈറ്റ് വുഡ്: 5
മേസൺ ബിൽഡിംഗ് കൺസ്ട്രക്ടർ: 08
ഐ ആന്റ് സിടിഎസ്എം: 3

ALSO READ: Fighter Jets: 114 യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ് 2022 ട്രേഡ് വൈസ് (രണ്ടുവർഷത്തെ പരിശീലനം)

ഷിപ്പ് റൈറ്റ് സ്റ്റീൽ: 20
റിഗ്ഗർ: 14
ഫോർജർ ആന്റ് ഹീറ്റ് ട്രീറ്റർ: 1

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ് 2022 യോഗ്യതാ മാനദണ്ഡം: ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിലെ ഐടിഐ കോഴ്‌സ് പാസായിരിക്കണം.

പ്രായപരിധി: 2001 ഓഗസ്റ്റ് ഒന്നിനും 2008 ഒക്ടോബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് dasapprenticembi.recttindia.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി: 2022 ജൂൺ 21

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2022 ജൂലൈ എട്ട്

എഴുത്തുപരീക്ഷയുടെ തീയതി: 2022 ഓഗസ്റ്റ് 22

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ് 2022 തിരഞ്ഞെടുപ്പ് പ്രക്രിയ: എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News