COVID19 എതിരെ പോരാടിയ ഇന്ത്യയിലെ ഡോക്ടർമാർ ഭാരത രത്നയ്ക്ക് അർഹരെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ

കോവിഡ് പോരാട്ടത്തിനിടെയിൽ ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ ആദരവമാണ് ഭാരത രത്നയെന്ന് അരവിന്ദ് കേജ്രിവാൾ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 06:59 PM IST
  • ഈ വർഷത്തെ ഭാരത രത്ന ഇന്ത്യയിലെ ഡോക്ടമാർക്ക് ലഭിക്കണം.
  • എല്ലാ മേഖലയിലുമുള്ള ആരോഗ്യ പ്രവർത്തകരെയാണ് ഇന്ത്യയിലെ ഡോക്ടർമാർ എന്ന് ഉദ്ദേശിക്കുന്നത്.
  • ഇത് കോവിഡിനെ തുടർന്ന് വീരമൃത്യു വരിച്ച ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ആദരവാണ്.
  • സ്വന്തം ജീവനെയും കുടുംബത്തെയും കുറിച്ച് ആവലാതി പെടാതെ സേവന നടത്തിയവർക്ക് നൽകുന്ന അംഗീകരാമാകും.
COVID19 എതിരെ പോരാടിയ ഇന്ത്യയിലെ ഡോക്ടർമാർ ഭാരത രത്നയ്ക്ക് അർഹരെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ

New Delhi : രാജ്യത്തെ കോവിഡ് മഹമാരിക്കെതിരെ ജീവൻ പണയം വെച്ച് മുന്നിൽ നിന്നും പോരാടിയ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഭാരത രത്ന (Bharat Ratna) നൽകി ആദരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ (Arvind Kejriwal). കോവിഡ് പോരാട്ടത്തിനിടെയിൽ ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ ആദരവമാണ് ഭാരത രത്നയെന്ന് അരവിന്ദ് കേജ്രിവാൾ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ ഭാരത രത്ന ഇന്ത്യയിലെ ഡോക്ടമാർക്ക് ലഭിക്കണം. എല്ലാ മേഖലയിലുമുള്ള ആരോഗ്യ പ്രവർത്തകരെയാണ് ഇന്ത്യയിലെ ഡോക്ടർമാർ എന്ന് ഉദ്ദേശിക്കുന്നത്. ഇത് കോവിഡിനെ തുടർന്ന് വീരമൃത്യു വരിച്ച ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ആദരവാണ്. സ്വന്തം ജീവനെയും കുടുംബത്തെയും കുറിച്ച് ആവലാതി പെടാതെ സേവന നടത്തിയവർക്ക് നൽകുന്ന അംഗീകരാമാകും. രാജ്യം മുഴുവൻ അതിൽ സന്തോഷവാന്മാരാകുമെന്ന് അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

ALSO READ : Covid ഭേദമായവർ ഒരുഡോസ് വാക്സിൻ സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാമെന്ന് ICMR

ALSO READ : Covid Vaccination: കൊവിഡ് പ്രതിരോധ വാക്സിൻ ഗർഭിണികൾക്ക് സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്ത് വിട്ട കണക്ക് പ്രകാരം ജൂൺ 30 വരെ രാജ്യത്ത് രണ്ടാം കോവിഡ് തരംഗത്തിൽ 798 ഡോക്ടർമാരുടെ ജീവനാണ് നഷ്ടമായത്. അതിൽ ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടമായത് ഡൽഹിയിലും ബിഹാറിലുമാണ്. ഡൽഹി 128ഉം ബിഹാറിൽ 115ഉം ആരോഗ്യ പ്രവർത്തകരുടെ ജീവനാണ് കോവിഡിനെ തുടർന്ന് നഷ്ടമായത്.

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ കോവിഡ് കണക്കിൽ നേരിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 43,071 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

ALSO READ : Covid സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തും

തുടർച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസ് അമ്പതിനായിരത്തിൽ താഴെ രേഖപ്പെടുത്തുന്നത്. പ്രതിവാര ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി 2.44 ശതമാനമാണ്. പ്രതിദിന ടിപിആർ 2.34മാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News