IND vs ZIM 3rd T20: സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; ജയം 23 റൺസിന്

India won by 23 runs: ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മാൻ ​ഗില്ലിന്റെയും ​റുതുരാജ് ഗെയ്ക്‌വാദിന്റെയും ഇന്നിങ്സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jul 10, 2024, 08:25 PM IST
  • അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി
  • നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 182 റൺസാണ് നേടിയത്
  • 183 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ 159 റൺസ് എടുക്കാനേ സാധിച്ചുള്ളൂ
IND vs ZIM 3rd T20: സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; ജയം 23 റൺസിന്

ഹരാരെ: സിംബാബ്‌വെക്കെതിരെ വീണ്ടും ജയവുമായി ഇന്ത്യ. മൂന്നാം ടി20 മത്സരത്തിൽ 183 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ 159 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഡിയോൺ മയേഴ്സ് അർധ സെഞ്ച്വറി നേടി പൊരുതിയെങ്കിലും ലക്ഷ്യത്തിൽ എത്താനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മാൻ ​ഗില്ലിന്റെയും ​റുതുരാജ് ഗെയ്ക്‌വാദിന്റെയും ഇന്നിങ്സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 182 റൺസാണ് നേടിയത്. 183 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ തകർച്ചയോടയാണ് തുടങ്ങിയത്. 19 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. വെസ്ലി മാധവ്‌റെ (1), മരുമാനി (13), ബ്രയാന്‍ ബെന്നറ്റ് (4) എന്നിവരാണ് പുറത്തായത്. ഡിയോണ്‍ മയേഴ്‌സും ക്ലൈവ് മദണ്ടെയുമാണ് സിംബാബ്‌വെയ്ക്കായി അൽപ്പമെങ്കിലും പൊരുതി നിന്നത്. ക്ലൈവ് 26 പന്തിൽ നിന്ന് 37 റൺസ് നേടി. 49 പന്തിൽ നിന്ന് 65 റൺസുമായി ഡിയോൺ പുറത്താകാതെ നിന്നു. സിക്കന്ദര്‍ റാസ (15), ജൊനാഥന്‍ കാംബെല്‍ (1) എന്നിവര്‍ തീർത്തും നിരാശപ്പെടുത്തി. സിംബാബ്‌വെയ്ക്കായി സിക്ന്ദർ റാസയും ബ്ലെസ്സിങ് മുസര്‍ഡബാനിയും രണ്ട് വിക്കറ്റുകൾ വീതം എടുത്തു.

ALSO READ: പകരം ചോദിച്ച് ഇന്ത്യ, സിംബാബ്‌വെയെ തച്ചുതകർത്തു; ഇന്ത്യക്ക് 100 റണ്‍സ് ജയം

നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സിംബാബ്‌വെ ബോളര്‍മാരെ തകർത്തടിച്ച ഇരുവരും ആദ്യ മൂന്ന് ഓവറില്‍ തന്നെ ടീമിന്റെ സ്‌കോര്‍ 40 കടത്തി. എന്നാല്‍ പവര്‍പ്ലവേയിലെ ശേഷിക്കുന്ന ഓവറുകളിൽ നന്നായി പന്തെറിഞ്ഞ സിംബാബ്‌വെ ബോളര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തി. ടീം സ്‌കോര്‍ 67ല്‍ നില്‍ക്കേ ജയ്സ്വാൾ പുറത്തായതോടെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 27 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ജയ്സ്വാളിനെ സിക്ന്ദർ റാസയാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ അഭിഷേക് ശര്‍മയ്ക്ക് മികച്ച പ്രകടനം നടത്താനായില്ല. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ അഭിഷേകിന് ഇത്തവണ 10 റണ്‍സ് മാത്രമാണ് നേടാനായത്. സിക്ന്ദർ റാസയാണ് അഭിഷേകിന്റെ വിക്കറ്റും എടുത്തത്.

ശേഷം ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലും റുതുരാജ് ഗെയ്ക്‌വാദും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. ശുഭ്മാൻ ഗില്‍ അര്‍ധ സെ‍ഞ്ച്വറി നേടി. 15 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 127 എന്ന നിലയിലായിരുന്നു ഇന്ത്യ. 17-ാം ഓവറില്‍ 18 റണ്‍സാണ് ഇന്ത്യ നേടിയത്. ടീം സ്‌കോര്‍ 153 ല്‍ നില്‍ക്കേ ഗില്ലിന്റെ വിക്കറ്റ് നഷട്മായി. 49 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടെ 66 റണ്‍സാണ് ​ഗിൽ നേടിയത്. പിന്നീട് സ്‌കോർ ഉയർത്തിയ ഗെയ്ക്‌വാദിന്റെ വിക്കറ്റ് അര്‍ധ സെഞ്ച്വറിക്കരികെ വീണു. 28 പന്തില്‍ നിന്ന് 49 റണ്‍സെടുത്താണ് ഗെയ്ക്‌വാദ് പുറത്തായത്. ഉപനായകനായി ഇറങ്ങിയ സഞ്ജു സാംസൺ ഏഴ് പന്തില്‍ നിന്ന് 12 റണ്‍സാണ് എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News