Opposition Meeting Update: 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJP എങ്ങിനെ നേരിടാം എന്നത് സംബന്ധിച്ച ചര്‍ച്ചയിലും തയ്യാറെടുപ്പിലുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. BJP യ്ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നടക്കുന്ന രണ്ടാം വട്ട യോഗം ബെംഗളൂരുവില്‍ നടന്നു.
ഒന്നംവട്ട യോഗം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പറ്റ്നയില്‍ നടന്നപ്പോള്‍ രണ്ടാം വട്ട യോഗം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ബെംഗളൂരുവിലായിരുന്നു നടന്നത്. ബെംഗളൂരുവില്‍ നടന്ന ഈ യോഗത്തില്‍ പ്രതിപക്ഷത്തെ പല പ്രതീക്ഷിക്കാത്ത മുഖങ്ങളും എത്തിച്ചേര്‍ന്നു എന്നത് ശ്രദ്ധേയമായിരുന്നു.
Also Read: NDA Meeting: ബിജെപി സഖ്യത്തിന്‍റെ മഹത്തായ ശക്തി പ്രകടനം ഇന്ന്, 38 പാര്‍ട്ടികള്‍ പങ്കെടുക്കും
ബെംഗളൂരുവിൽ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കിയ യോഗത്തില്‍ ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും പങ്കെടുത്തു. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എംപി സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ തുടങ്ങിയവര്‍ എത്തിയിരുന്നു.
ബെംഗളൂരുവിൽ നടന്ന നിര്‍ണ്ണായക യോഗത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 26 പാര്‍ട്ടികളുടെ നേതാക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. ഈ നേതാക്കള്‍ക്കെല്ലാം ഭാവ്യ സ്വാഗതമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്.
അതിനിടെ പുതിയ പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് എന്താകും? ആരായിരിയ്ക്കും ഈ സഖ്യത്തെ നയിയ്ക്കുക എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും പുറത്തു വരികയാണ്. അതായത്, പുതിയ സഖ്യത്തിന്‍റെ പേര് പുറത്തുവന്നു. പുതിയ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ - ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസ് (INDIA - Indian National Developmental Inclusive Alliance) എന്ന് പേരിട്ടു. സഖ്യത്തിന് പേരുകൾ നിർദ്ദേശിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും തിങ്കളാഴ്ചത്തെ അത്താഴ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. .
പാർട്ടികൾ സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കാനും ഗ്രൂപ്പിന്‍റെ പ്രവർത്തനത്തിനായി ഒരു കമ്മിറ്റിയെ അന്തിമമാക്കാനും സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. പുതിയ ഗ്രൂപ്പിന്‍റെ ചെയർപേഴ്‌സണായി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ പേരും നിർദ്ദേശിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 2004 മുതൽ 2014 വരെ കേന്ദ്രം ഭരിച്ച യുപിഎയുടെ 1, 2 എന്നിവയുടെ അദ്ധ്യക്ഷയായിരുന്നു സോണിയ ഗാന്ധി.
ഈ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ പാർട്ടികളുടെ ലോക്‌സഭയിലെ ആകെ അംഗബലം 150 ആണ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനവും പ്രാദേശിക സംഘടനകൾക്കിടയിലെ ഭിന്നത പരിഹരിക്കലും സംബന്ധിച്ച ചർച്ചകൾ ഈ യോഗത്തിൽ അജണ്ടയിലുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.
പുതിയ സഖ്യത്തിന്‍റെ പേര് പുറത്തു വന്നതോടെ "ചക് ദേ, ഇന്ത്യ" എന്ന ട്വീറ്റുമായി ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയനും രംഗത്തെത്തി.
എന്തായാലും പുതിയ പ്രതിപക്ഷ സഖ്യത്തിന്‍റെ പുതിയ പേര് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...