India covid update | രാജ്യത്ത് 24 മണിക്കൂറിനിടെ 6,358 പുതിയ കോവിഡ് കേസുകൾ; ഒമിക്രോൺ കേസുകളുടെ എണ്ണം 653 ആയി

രാജ്യത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 75,456 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 01:41 PM IST
  • രാജ്യത്ത് നിലവിൽ 653 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
  • മഹാരാഷ്ട്ര (167), ഡൽഹി (165), കേരളം (57), തെലങ്കാന (55) എന്നിവിടങ്ങളിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
  • അതേസമയം, രാജ്യത്ത് 142 കോടി വാക്സിൻ ഡോസുകൾ നൽകിയതായി ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി
  • 16.80 കോടിയിലധികം ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്റ്റോക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
India covid update | രാജ്യത്ത് 24 മണിക്കൂറിനിടെ 6,358 പുതിയ കോവിഡ് കേസുകൾ; ഒമിക്രോൺ കേസുകളുടെ എണ്ണം 653 ആയി

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6,358 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 75,456 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,450 പേർ രോ​ഗമുക്തരായി. 293 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,42,43,945 ആയി ഉയർന്നു. മരണസംഖ്യ 4,80,290 ആയി ഉയർന്നു.

ALSO READ: Teenagers Vaccination: കുട്ടികൾക്ക് കോവാക്സിൻ മാത്രം, മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

രാജ്യത്ത് നിലവിൽ 653 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര (167), ഡൽഹി (165), കേരളം (57), തെലങ്കാന (55) എന്നിവിടങ്ങളിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, രാജ്യത്ത് 142 കോടി വാക്സിൻ ഡോസുകൾ നൽകിയതായി ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലുടനീളം ഇതുവരെ 142.47 കോടി കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും 16.80 കോടിയിലധികം ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്റ്റോക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷൻ നില കേന്ദ്രം അവലോകനം ചെയ്യുന്നുണ്ട്.

ALSO READ: Covid Vaccine: കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍, രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ തിങ്കളാഴ്ച ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോ​ഗസ്ഥരുമായി ഉന്നതതല യോഗം ചേർന്ന് കോവിഡ്-19 പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ അവലോകനം ചെയ്തു. എല്ലാ ജനങ്ങൾക്കും ആദ്യ ഡോസിനായി വാക്സിനേഷൻ വേഗത്തിലാക്കാനും രണ്ടാമത്തെ ഡോസ് നൽകേണ്ടവർക്ക് രണ്ടാം ഡോസ് നൽകുന്നുവെന്ന് ഉറപ്പാക്കാനും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. രോ​ഗലക്ഷണങ്ങൾ ഉള്ളവരെ എത്രയും വേ​ഗം പരിശോധനയ്ക്ക് വിധേയരാക്കാനും കേന്ദ്രം നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News