India Post GDS Recruitment 2021: നിങ്ങൾ പത്താം ക്ലാസ്സ് പാസായോ? എന്നാൽ ഈ ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കൂ, സെലക്ഷൻ പരീക്ഷ കൂടാതെ

India Post GDS Recruitment 2021: ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് താൽപര്യമുള്ളവർ ഇതിൽ നൽകിയിട്ടുള്ള എല്ലാ പ്രത്യേക കാര്യങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചിരിക്കണം.  

Written by - Ajitha Kumari | Last Updated : Mar 12, 2021, 08:47 AM IST
  • നിങ്ങൾ പത്താം ക്ലാസ്സ് പാസായവരാണോ എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം.
  • ഛത്തീസ്ഗഡ് പോസ്റ്റൽ സർക്കിളിലും കേരള പോസ്റ്റൽ സർക്കിളിലും ഗ്രാമീൺ ടാക് സേവകരുടെ ഒഴിവ്
  • മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും.
India Post GDS Recruitment 2021: നിങ്ങൾ പത്താം ക്ലാസ്സ് പാസായോ? എന്നാൽ ഈ ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കൂ,  സെലക്ഷൻ പരീക്ഷ കൂടാതെ

India Post GDS Recruitment 2021: India Post ഛത്തീസ്ഗഡ് പോസ്റ്റൽ സർക്കിളിലും കേരള പോസ്റ്റൽ സർക്കിളിലും ഗ്രാമീൺ ടാക് സേവകരുടെ (GDS)തസ്തികകളിലേക്ക് (India Post GDS Recruitment 2021) ഓൺലൈൻ അപേക്ഷ തേടിയിട്ടുണ്ട്.   

ഛത്തീസ്ഗഡ് പോസ്റ്റൽ സർക്കിളിലും (Chhattisgarh Postal Circle) കേരള പോസ്റ്റൽ സർക്കിളിലും (Kerala Postal Circle) അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ appost.in ൽ പോയി ഈ പോസ്റ്റിലേക്ക് (India Post GDS Recruitment 2021) അപേക്ഷിക്കാവുന്നതാണ്.   ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസരം മർച്ച് 8 മുതൽ ആരംഭിച്ചിട്ടുണ്ട്. 

ഇതിനുപുറമെ https://indiapostgdsonline.in/gdsonlinec3p6/reference.aspx എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് അപേക്ഷകർക്ക് നേരിട്ട് ഈ തസ്തികകളിലേക്ക് (India Post GDS Recruitment 2021) അപേക്ഷിക്കാം. കൂടാതെ ഈ ലിങ്ക് വഴി https://appost.in/gdsonline/Home.aspx നിങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളും കാണാൻ കഴിയും. ഈ റിക്രൂട്ട്‌മെന്റ് (India Post GDS Recruitment 2021) പ്രകാരം ഒഴിവ് നികത്തും.  

Also Read: IBPS RRB Officer Scale-1 Scorecard Released: ഈ ലിങ്കിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാം

അതിൽ 1421 കേരള പോസ്റ്റോഫീസിനും 1137 ഛത്തീസ്ഗഡ് പോസ്റ്റോഫീസിനും വേണ്ടിയുള്ളതാണ്. ഈ റിക്രൂട്ട്‌മെന്റ് (India Post GDS Recruitment 2021) പ്രക്രിയയുടെ സർക്കിൾ 3 പ്രകാരം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM) അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഡാക് സേവക് (GDS) എന്നീ തസ്തികകൾ നികത്തും.

India Post GDS Recruitment 2021 ന്റെ പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷ ആരംഭിച്ച തീയതി - മാർച്ച് 08
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി - ഏപ്രിൽ 07

India Post GDS Recruitment 2021 യോഗ്യതാ മാനദണ്ഡം 

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം അതിൽ കണക്ക് വിഷയവും ഉൾപ്പെട്ടതായിരിക്കണം.  ഇതോടൊപ്പം അപേക്ഷകർക്ക് പ്രാദേശിക ഭാഷയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.

India Post GDS Recruitment 2021 പ്രായപരിധി 2021

അപേക്ഷകരുടെ പ്രായപരിധി 18 നും 40 നും ഇടയിൽ ആയിരിക്കണം. കൂടാതെ റിസർവ്ഡ് കാറ്റഗറി അപേക്ഷകർക്ക് നിയമപ്രകാരം പ്രായപരിധിയിൽ ഇളവ് നൽകും.

India Post GDS Recruitment 2021 അപേക്ഷാ ഫീസ് 2021

UR / OBC / EWS Male / Transman - Rs. 100 / -
SC / ST / Women / Transwoman / PWD - No charge

India Post GDS Recruitment 2021 ശമ്പളം 

ടിആർ‌സി‌എ സ്ലാബിൽ‌ 4 മണിക്കൂർ / ലെവൽ‌ 1 വരെ കുറഞ്ഞ ടി‌ആർ‌സി‌എ
ബിപിഎം - 12,000 / - രൂപ
എ ബി പി എം / തപാൽ സേവകൻ - Rs. 10,000 / -
ടി‌ആർ‌സി‌എ സ്ലാബിൽ‌ 5 മണിക്കൂർ / ലെവൽ‌ 2 വരെ കുറഞ്ഞ ടി‌ആർ‌സി‌എ
ബിപിഎം - 14,500 രൂപ - എബിപിഎം / തപാൽ സേവകൻ - Rs. 12,000 / - രൂപ

India Post GDS Recruitment 2021 സെലക്ഷൻ പ്രക്രിയ

അപേക്ഷകരിൽ നിന്നും മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News