ന്യൂഡൽഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം (Coronavirus 2nd Wave) ദിനന്തോറും വർധിച്ചു വരികയാണ്. രാജ്യത്ത് ഓരോ ദിവസവും റിക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിനിടയിൽ ഉയർന്നുവരുന്ന ചോദ്യമെന്നു പറയുന്നത് കൊവിഡ് 19 ന്റെ രണ്ടാം തരംഗം എപ്പോഴാണ് രൂക്ഷമാകുന്നത് എന്നതാണ്.
മെയ് 7 ന് കൊറോണ മഹാമാരി അതിന്റെ ഉച്ചസ്ഥായിയിലെത്തും
കൊറോണ വൈറസ് ഈ ആഴ്ച അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും അത് മെയ് 7 ന് അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും സർക്കാറിന്റെ മാത്തമാറ്റിക്കൽ മോഡലിംഗ് വിദഗ്ധ പ്രൊഫസറായ എം. വിദ്യാസാഗർ (Professor M. Vidyasagar)പറഞ്ഞു. ഇതിനുശേഷം, കോവിഡ്19 കേസുകളിൽ ഒരു ഇടിവ് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരിക്കും
ന്യൂസ് 18 ൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം, പ്രൊഫ. വിദ്യാസാഗർ അഭിമുഖത്തിൽ പറഞ്ഞപ്രകാരം കൊറോണ വൈറസ് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്തമാകുമെന്നും അതുപോലെ കൊവിഡ് 19 രൂക്ഷമാകുന്ന സമയവും അല്പം വ്യത്യസ്തമായിരിക്കാമെന്നുമാണ്. എന്നിരുന്നാലും രാജ്യത്താകമാനം കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന രീതി നമ്മൾ നോക്കുകയാണെങ്കിൽ അത് അതിന്റെ ഉച്ചസ്ഥായിയിലാണ് അല്ലെങ്കിൽ അതിനോട് അടുക്കുകയാണ് എന്ന് നമുക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം മഹാരാഷ്ട്രയിൽ ആയിരിക്കും രോഗികളുടെ എണ്ണം കുറയുക
കൊറോണയുടെ രണ്ടാം തരംഗം മഹാരാഷ്ട്രയിൽ നിന്നാണ് ആരംഭിച്ചതെന്ന് പ്രൊഫസർ എം (Professor M. Vidyasagar)പറഞ്ഞു. അതുകൊണ്ടുതന്നെ കൊറോണയുടെ രൂക്ഷ അവസ്ഥയും അവിടെയായിരിക്കും ആദ്യം തുടങ്ങുന്നതെന്നും അതുപോലെ കൊറോണ രോഗികളുടെ എണ്ണം കുറയുന്നതും അവിടെത്തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്രയുടെ അതിർത്തിയിലുള്ള സംസ്ഥാനങ്ങളിൽ കൊറോണയുടെ കണക്കുകൾ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ മഹാരാഷ്ട്രയിൽ നിന്നും വളരെ അകലെയുള്ള സംസ്ഥാനങ്ങളിൽ കേസുകൾ രൂക്ഷമാകുന്ന അവസ്ഥയും പതുക്കെയായിരിക്കും എത്തുക അതുകൊണ്ടുതന്നെ അവിടത്തെ കേസുകൾ കുറയാനും കുറച്ച് സമയം എടുക്കും.
Also Read: Corona എപ്പോൾ അവസാനിക്കും? പകർച്ചവ്യാധിയുടെ Third Wave നെക്കുറിച്ച് സർക്കാർ പറയുന്നത്
രാജ്യത്തുടനീളം 24 മണിക്കൂറിനുള്ളിൽ 4.12 പുതിയ കേസുകളും 3982 മരണങ്ങളും
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊറോണ കേസുകൾ 412618 ആണ് അതുപോലെ ജീവഹാനി സംഭവിച്ചിരിക്കുന്നത് 3982 പേർക്കാണ്. ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 2,10,64,862 ആയി ഉയർന്നു. അതുപോലെ രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 2, 30,170 ആണ്.
രാജ്യത്ത് സജീവ കേസുകൾ 34 ലക്ഷം കവിഞ്ഞു
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തൊട്ടാകെ ഇതുവരെ കൊവിഡ് ബാധിച്ച് സുഖപ്പെട്ടവർ 1,69,51,731 പേരാണ്. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് ദിവസമായി രോഗം മാറുന്നവരുടെ നിരക്ക് കുറയുകയും അത് 82.03 ശതമാനത്തിലെത്തുകയും ചെയ്തു. ഇതോടെ സജീവ കേസുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 35,62,746 പേരുടെ ചികിത്സ നടക്കുകയാണ്. ഇത് മൊത്തം രോഗബാധിതരുടെ 16.87 ശതമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...