Covid19 India Update: കോവിഡ് കണക്കുകൾ ആശ്വാസത്തിലേക്ക് 24 മണിക്കൂറിനിടയിൽ 2,11,298 പോസിറ്റീവ് കേസുകൾ മാത്രം

 3847 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചത്

Written by - Zee Malayalam News Desk | Last Updated : May 27, 2021, 10:07 AM IST
  • ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,73,69,093 ആയി.
  • ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തി നേടി.
  • വൈറസ് ബാധ മൂലം ഇതുവരെ മരിച്ചത് 3,15,235 പേരാണ്.
  • നിലവില്‍ 24,19,907 പേർ മാത്രമാണ് ചികിത്സയിലുള്ളത്.
Covid19 India Update: കോവിഡ് കണക്കുകൾ ആശ്വാസത്തിലേക്ക് 24 മണിക്കൂറിനിടയിൽ 2,11,298 പോസിറ്റീവ് കേസുകൾ മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് (Covid19) കണക്കുകൾ ആശ്വാസത്തിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,11,298 പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചത്.  രോഗമുക്തി നിരക്ക് ഉയർന്ന തോതിൽ തന്നെയാണ്. 2,83,135 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 

അതേസമയം 3847 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയില്‍ (India) ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,73,69,093 ആയി. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തി നേടി.

ALSO READ: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?

വൈറസ് ബാധ മൂലം ഇതുവരെ മരിച്ചത് 3,15,235 പേരാണ്. നിലവില്‍ 24,19,907 പേർ മാത്രമാണ് ചികിത്സയിലുള്ളത്. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയവും കേന്ദ്ര സർക്കാരും.

ALSO READ: India Covid Update : പ്രതിദിന കോവിഡ് കണക്കുകൾ 2 ലക്ഷത്തിന് താഴെ, മരണനിരക്ക് 3,511

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 20,26,95,874 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 90.01 ലേക്കാണ് എത്തിയിരിക്കുന്നത്. ഇതൊരു ശുഭ സൂചനയായാണ് അധികൃതർ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News