India - China : അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോർട്ട്; കടന്നുകയറ്റം ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്ന് ഇന്ത്യ

ഇതിന് മുമ്പ് കിഴക്കൻ ലഡാക്കിൽ ചൈന കടന്ന് കയറ്റം നടത്തിയിരുന്നു. ഇത്തരത്തിലുള്ള കടന്ന് കയറ്റങ്ങൾ ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 11:44 AM IST
  • അരുണാചൽ പ്രദേശിലെ അസാഫില (Asaphila) മേഖലയിൽ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • അതേസമയം ഇന്ത്യ (India) സ്ഥലത്തെ സാഹചര്യം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.
  • ഇതിന് മുമ്പ് കിഴക്കൻ ലഡാക്കിൽ ചൈന കടന്ന് കയറ്റം നടത്തിയിരുന്നു. ഇത്തരത്തിലുള്ള കടന്ന് കയറ്റങ്ങൾ ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു.
  • കിഴക്കൻ ലഡാക്കിൽ കടന്ന് കയറ്റം ഉണ്ടായത്തിനെ തുടർന്ന് ഇന്ത്യ - ചൈന സംഘർഷം രൂക്ഷമായിരുന്നു.
India - China : അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോർട്ട്; കടന്നുകയറ്റം ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്ന്  ഇന്ത്യ

New Delhi : അരുണാചൽ പ്രദേശിലും (Arunachal Pradesh) ചൈനീസ് (Chinese) കടന്നുകയറ്റം നടത്താൻ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. അരുണാചൽ പ്രദേശിലെ അസാഫില (Asaphila) മേഖലയിൽ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യ (India) സ്ഥലത്തെ സാഹചര്യം  നിരീക്ഷിച്ച്  കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.

ഇതിന് മുമ്പ് കിഴക്കൻ ലഡാക്കിൽ ചൈന കടന്ന് കയറ്റം നടത്തിയിരുന്നു. ഇത്തരത്തിലുള്ള കടന്ന് കയറ്റങ്ങൾ ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. കിഴക്കൻ ലഡാക്കിൽ കടന്ന് കയറ്റം ഉണ്ടായത്തിനെ തുടർന്ന് ഇന്ത്യ - ചൈന സംഘർഷം രൂക്ഷമായിരുന്നു. ഇതിനെ തുടർന്ന് നടന്ന ഇന്ത്യ  - ചൈന സംഘർഷം രൂക്ഷമായിരുന്നു.

ALSO READ: ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനീകൻ പിടിയിൽ

ഇതിനെ തുടർന്ന് നടന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ 20 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു. ലഡാക്കിലെ പാൻഗോഗ്‌ തടാകത്തിന്റെ തീരങ്ങളിലാണ് ചൈനീസ് പട്ടാളം കടന്ന് കയറ്റം നടത്തിയത്. തുടർന്ന് നാളുകൾ നീണ്ട് നിന്ന സംഘർഷാവസ്ഥ പ്രദേശത്ത് ഉണ്ടായിരുന്നു. 

ALSO READ: Jammu Kashmir : ജമ്മു കശ്മീരിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ വിരമൃത്യു വരിച്ചു

ഇപ്പോൾ ഉത്തരാഖണ്ഡിലും അരുണാചലിലെ കടന്നുകയറ്റങ്ങളും ഉണ്ടാകുന്നെവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യ -  ചൈന സംഘർഷാവസ്ഥ രൂക്ഷമാകുകയാണ്. ലഡാക്ക് കടന്ന് കയറ്റത്തിൽ നീണ്ട സംഘർഷാവസ്ഥ അവസ്ഥയ്ക്ക് ശേഷം പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‍നങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News