INDIA Alliance Meeting: ഡിസംബർ 6 ന് 'ഇന്ത്യ' സഖ്യത്തിന്‍റെ നിര്‍ണായക യോഗം

INDIA Alliance Meeting:  കോണ്‍ഗ്രസ്‌ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് എന്ന തരത്തില്‍ സഖ്യകക്ഷികളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്‌ നേതൃത്വം യോഗം ക്ഷണിച്ചിരിയ്ക്കുന്നത്‌ എന്നത് ശ്രദ്ധേയമാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 05:37 PM IST
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ INDIA സഖ്യം ഡിസംബർ 6 ന് നിര്‍ണ്ണായക യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. ഡൽഹിയില്‍ കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വച്ചാണ് യോഗം നടക്കുക.
INDIA Alliance Meeting: ഡിസംബർ 6 ന് 'ഇന്ത്യ' സഖ്യത്തിന്‍റെ നിര്‍ണായക യോഗം

New Delhi: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നടന്ന സെമിഫൈനല്‍ അവസാനിച്ചു. മോദി എന്ന വ്യക്തി രാജ്യത്തിന് എത്രമാത്രം പ്രിയങ്കരം എന്ന് മൂന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്  മുന്‍പായി രാജസ്ഥാന്‍, മധ്യ പ്രദേശ്‌, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നേടിയ തകര്‍പ്പന്‍ വിജയം BJPയുടെ  ആത്മവിശ്വാസം ആയിരം മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്...  

Also Read:  Loan Against LIC Policy: എല്‍ഐസി പോളിസി ഉണ്ടോ? എങ്കില്‍ ലോണും തരപ്പെടുത്താം  
 
അതേസമയം, പ്രതിപക്ഷ ചേരിയില്‍ നിശബ്ദതയാണ്. മിസോറം ഒഴികെയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ BJP കോണ്‍ഗ്രസ്‌ നേര്‍ക്കു നേര്‍ പോരാട്ടം നടന്നപ്പോള്‍ തെലങ്കാനയില്‍ ത്രികോണ മത്സരമായിരുന്നു നടന്നത്. നാല് സംസ്ഥാനങ്ങളില്‍  തെലങ്കാനയില്‍  മാത്രമാണ് കോണ്‍ഗ്രസിന് വിജയം നേടുവാന്‍ സാധിച്ചത്. 

Also Read:  Weekly Horoscope Tarot Reading: ശുഭ ഗ്രഹസംക്രമണം 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ഈ ആഴ്ചയിലെ ടാരറ്റ് ജാതകം അറിയാം    
 
നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ INDIA സഖ്യം നിര്‍ണ്ണായക യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. ഡിസംബർ 6 നാണ് ഇന്ത്യ സഖ്യം യോഗം ചേരുക. ഡൽഹിയില്‍ കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വച്ചാണ് യോഗം നടക്കുക. 

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് , തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾക്കായി കോൺഗ്രസ് കാത്തിരിക്കുകയായിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു.  മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടുകൾ തിങ്കളാഴ്ചയാണ് എണ്ണുക.  

വരാനിരിയ്ക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാര്‍ട്ടിയെ നേരിടാൻ INDIA സഖ്യത്തില്‍ നിലവില്‍ 26 പാർട്ടികളാണ് അണിനിരന്നിരിയ്ക്കുന്നത്. പറ്റ്ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഇതുവരെ മൂന്ന് തവണ സഖ്യ കക്ഷികളുടെ സംഗമം നടന്നിരുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് നിർത്തിവച്ച സംയുക്ത റാലികളും ചര്‍ച്ചകളും  പ്രതിപക്ഷ നേതാക്കൾ വീണ്ടും ആസൂത്രണം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സംഘടനകൾ തമ്മിലുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളും  കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് സൂചന. 

കോണ്‍ഗ്രസ്‌ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് എന്ന തരത്തില്‍ സഖ്യകക്ഷികളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്‌ നേതൃത്വം യോഗം ക്ഷണിച്ചിരിയ്ക്കുന്നത്‌ എന്നത് ശ്രദ്ധേയമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News