Tamil Nadu | തമിഴ്നാട്ടിലും പുതുച്ചേരിയിലും അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

നവംബർ 28 വരെ മഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 12:22 PM IST
  • അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഐഎംഡി വ്യക്തമാക്കി
  • ഇതിന്റെ സ്വാധീനത്തിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്
  • ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ശ്രീലങ്കയിലേക്കും തെക്കൻ തമിഴ്‌നാട് തീരത്തേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി
  • നവംബർ 24 മുതൽ 28 വരെ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Tamil Nadu | തമിഴ്നാട്ടിലും പുതുച്ചേരിയിലും അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: തമിഴ്നാട്ടിലും പുതുച്ചേരിയിലെ ചില ഭാ​ഗങ്ങളിലും ശക്തമായ മഴയ്ക്ക് (Heavy rain) സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department) മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസം തമിഴ്നാട്ടിലും പുതുച്ചേരിയുടെ (Puthuchery) ചില ഭാ​ഗങ്ങളിലും ശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. നവംബർ 28 വരെ മഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) പ്രവചനം.

ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പിന്നീട് ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടേക്കുമെന്നും ഐഎംഡി വ്യക്തമാക്കുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ശ്രീലങ്കയിലേക്കും തെക്കൻ തമിഴ്‌നാട് തീരത്തേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: Andhra Flood | ഇടക്കാല ധനസഹായമായി 1000 കോടി നൽകണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

നവംബർ 24 മുതൽ 28 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 27, 28 തീയതികളിൽ തെക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശിലും യാനം, രായലസീമ എന്നിവിടങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്നും ഐഎംഡി പ്രവചിച്ചു.

ALSO READ: Andhra Pradesh Rains : ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്ന് 17 പേർ മരണപ്പെട്ടു; 100 - ഓളം പേരെ കാണാതായി

കൂടാതെ, അടുത്ത അഞ്ച് ദിവസങ്ങളിൽ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ, തെക്കൻ കർണാടക, കേരളം, മാഹി, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News