Aadhaar Card News: ആധാർ കാർഡ് നഷ്ടമായോ? ടെൻഷൻ ആകണ്ട, വീട്ടിൽ ഇരുന്ന് അപേക്ഷിക്കാം

Aadhaar Card News: നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടോ? അതിനെക്കുറിച്ച് ആലോചിച്ച് നിങ്ങൾ ടെൻഷനിലാണോ.. എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്.       

Written by - Ajitha Kumari | Last Updated : Apr 28, 2021, 04:41 PM IST
  • ആധാർ കാർഡ് നഷ്ടമായാൽ ടെൻഷൻ ആകണ്ട.
  • ആധാർ കാർഡ് ഇല്ലെങ്കിൽ പല ജോലികളും മുടങ്ങിപ്പോകും.
  • ആധാറിന്റെ പ്രിന്റ് എടുക്കാനുള്ള കാര്യങ്ങൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാം
Aadhaar Card News: ആധാർ കാർഡ് നഷ്ടമായോ? ടെൻഷൻ ആകണ്ട, വീട്ടിൽ ഇരുന്ന് അപേക്ഷിക്കാം

Aadhaar Card News: നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടോ? അതിനെക്കുറിച്ച് ആലോചിച്ച് നിങ്ങൾ ടെൻഷനിലാണോ.. എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്.   ആധാർ കാർഡ് (Aadhaar Card) ഇല്ലാതെ നിങ്ങളുടെ പല ജോലികളും മുടങ്ങിപ്പോകും. 

നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെടുകയാണെങ്കിൽ നിങ്ങൾ മറ്റൊരു ആധാർ കാർഡ് (Aadhaar Reprint) ലഭിക്കാനുള്ള കാര്യങ്ങൾ ചെയ്യണം.   ഇതിനായി നിങ്ങൾക്ക് എവിടെയും പോകേണ്ട ആവശ്യമില്ല.   നിങ്ങൾക്ക് ആധാറിന്റെ പ്രിന്റ് എടുക്കാനുള്ള കാര്യങ്ങൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാം. ഇതിനായി നിങ്ങൾ 50 രൂപ ചെലവഴിക്കേണ്ടതുണ്ട്. നിങ്ങൾക്ക് എങ്ങനെ ഒരു പുതിയ ആധാർ നെടാമെന്ന്  നമുക്ക് നോക്കാം... 

Also Read: Earthquake: അസമിൽ ഭൂകമ്പം; റിക്‌ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തി, വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടു

അറിയാം ആധാർ റീപ്രിന്റ് എങ്ങനെയെടുക്കാമെന്ന്  

-ഒന്നാമതായി നിങ്ങളുടെ കമ്പ്യൂട്ടറിൽ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വെബ്സൈറ്റായ uidai.gov തുറക്കുക.

-ഇവിടെ My Aadhaar വിഭാഗത്തിന് കീഴിൽ ചുവടെ നൽകിയിരിക്കുന്ന Order Aadhaar PVC Card ഓപ്ഷനിൽ ക്ലിക്കുചെയ്യുക. നിങ്ങൾ ഇത് ചെയ്യുമ്പോൾ പുതിയ ടാബ് നിങ്ങളുടെ മുന്നിൽ തുറക്കും.

-ഇപ്പോൾ സ്വകാര്യ വിശദാംശങ്ങൾ വിഭാഗത്തിന് കീഴിൽ നിങ്ങളുടെ ആധാർ നമ്പർ / വെർച്വൽ ഐഡിയും സുരക്ഷാ കോഡും പൂരിപ്പിക്കുക.

-വിവരങ്ങൾ നൽകിയ ശേഷം Send OTP ബട്ടൺ ക്ലിക്കുചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മൊബൈലിൽ ഒരു ഒടിപി ലഭിക്കും.

-നിങ്ങളുടെ മൊബൈൽ‌ നമ്പർ‌ ആധാർ‌ ഡാറ്റാബേസിൽ‌ രജിസ്റ്റർ‌ ചെയ്‌തിട്ടില്ലെങ്കിൽ‌ Request OTP ക്ക് മുന്നിൽ നൽകിയിരിക്കുന്ന ബന്ധപ്പെട്ട ഓപ്ഷൻ‌ നിങ്ങൾ‌ ടിക്ക് ചെയ്യേണ്ടതുണ്ട്.

-ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളോട് നിങ്ങളുടെ മൊബൈൽ നമ്പർ ആവശ്യപ്പെടും, അത് നൽകണം. അതിനുശേഷം Send OTP ബട്ടണിൽ ക്ലിക്കുചെയ്യുക.

-ഇവ രണ്ടും കൂടാതെ നിങ്ങൾക്ക് TOTP ഓപ്ഷനും ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫോണിൽ m-Aadhaar അപ്ലിക്കേഷൻ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

-ഇനി നിങ്ങളുടെ മൊബൈലിലേക്ക് അയച്ച OTP അല്ലെങ്കിൽ TOTP നൽകുക. ഇതിനുശേഷം നിബന്ധനകൾക്കും വ്യവസ്ഥകൾക്കും മുന്നിൽ ടിക്ക് ചെയ്ത് Submit ബട്ടണിൽ ക്ലിക്കുചെയ്യുക.

Also Read: കാളഹസ്തിയിലെ പാതാള ഗണപതിയെക്കുറിച്ച് അറിയാം... 

-OTP സമർപ്പിച്ച ശേഷം നിങ്ങളുടെ ആധാറിന്റെ വിശദാംശങ്ങൾ നിങ്ങൾ കാണും. ഇത് പരിശോധിച്ചുറപ്പിച്ച ശേഷം Make Payment ബട്ടൺ ക്ലിക്കുചെയ്യുക.

-ഇതിന് ശേഷം നിങ്ങളെ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് തിരിച്ചുവിടും. ഇവിടെ നിങ്ങൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ എന്നിവ ഉപയോഗിച്ച് 50 രൂപ (ജിഎസ്ടി, തപാൽ ചെലവുകൾ ഉൾപ്പെടെ) അടയ്ക്കണം. 

-പേയ്‌മെന്റ് successful ആയ ശേഷം നിങ്ങൾക്ക് നിങ്ങളുടെ എൻറോൾമെന്റ് നില കാണാൻ കഴിയും.

-ഇതുകൂടാതെ നിങ്ങൾക്ക് എൻറോൾമെന്റ് സ്ലിപ്പ് download ചെയ്യാനും കഴിയും. ഇതിനൊപ്പം service request നമ്പറും നിങ്ങളുടെ മൊബൈലിലേക്ക് അയയ്ക്കും.

പ്രക്രിയ പൂർണ്ണമായും പൂർത്തിയായ ശേഷം UIDAI 5 ദിവസത്തിനുള്ളിൽ ആധാർ അച്ചടിച്ച് ഇന്ത്യാ പോസ്റ്റിൽ കൈമാറും. ഇതിനുശേഷം സ്പീഡ് പോസ്റ്റിലൂടെ നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാൻ തപാൽ വകുപ്പ് പ്രവർത്തിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News