ന്യൂഡൽഹി: കൊറോണ വൈറസിന്റെ (Coronavirus) പുതിയ വകഭേദമായ ഒമിക്രോണിനെക്കുറിച്ച് (Omicron) ലോകമെമ്പാടും ഗവേഷണം നടക്കുമ്പോൾ കൊവിഡ്-19 പകർച്ചവ്യാധിയിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഒമിക്രോണെന്ന് വൈറോളജിസ്റ്റ് ഡോ ടി ജേക്കബ് ജോൺ (T Jacob John) പറഞ്ഞു. മാത്രമല്ല ഈ രണ്ട് പകർച്ചവ്യാധികൾ ഒരേസമയം ഒരുമിച്ച് കടന്നുപോകുന്നുണ്ടെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ്19-ൽ നിന്ന് വ്യത്യസ്തമാണ് ഒമിക്രോൺ! (Omicron is different from Kovid-19!)
വൈറോളജിസ്റ്റ് ഡോ ടി ജേക്കബ് ജോൺ പറയുന്നതനുസരിച്ച് Omicron Wuhan-D614G, ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കപ്പ, മ്യു എന്നിവയിൽ നിന്നല്ല ഉത്പാദിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ നല്ല ഉറപ്പുണ്ടെന്നുമാണ്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) സെന്റർ ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ഇൻ വൈറോളജി മുൻ ഡയറക്ടർ ജോൺ പറയുന്നത് 'എന്റെ അഭിപ്രായത്തിൽ ഇത് ഒരു തരം അജ്ഞാത വംശമാണ്, പക്ഷേ ഇത് വുഹാൻ-ഡി 614 ജിയുമായി ബന്ധപ്പെട്ടതാണ്. പാൻഡെമിക് പുരോഗമിക്കുമ്പോൾ നമ്മൾ ഇത് കാണും.' എന്നാണ്.
Also Read: അസമിൽ കർശന നിയന്ത്രണം; വാക്സിൻ എടുക്കാത്തവർക്ക് ഇന്ന് മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശനമില്ല
Omicron കോവിഡ്-19 ഉണ്ടാക്കുന്ന രോഗങ്ങൾ വ്യത്യസ്തമാണ്- ജോൺ (The diseases caused by Omicron and Kovid-19 are different - John)
അദ്ദേഹം പറഞ്ഞത് D614G ഈ പ്രോട്ടീനിലെ ഒരു അമിനോ ആസിഡ് മ്യൂട്ടേഷൻ കാണിക്കുന്നുവെന്നും അത് ലോകമെമ്പാടുമുള്ള SARS-CoV-2 വൈറസിൽ കൂടുതലായി കാണപ്പെടുന്നുവെന്നുമാണ്. അതുപോലെ ഇത് രണ്ടും ഉണ്ടാക്കുന്ന രോഗങ്ങളും വ്യത്യസ്തമാണ്. ഒന്ന് ന്യുമോണിയ-ഹൈപ്പോക്സിയ-മൾട്ടിഓർഗന്‍ പ്രശ്നമുണ്ടാക്കുന്ന രോഗമാണ് എന്നാൽ മറ്റേത് ശ്വാസകോശ സംബന്ധമായ രോഗമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും വൻ തുക! ഇക്കാര്യം ഉടനടി ചെയ്യൂ
നാം മൂന്നാം തരംഗത്തിന്റെ കൊടുമുടിയിൽ എത്തിയോ?
ചിലയിടങ്ങളിൽ കേസുകൾ കുറയാൻ തുടങ്ങിയതിനാൽ മൂന്നാമത്തെ തരംഗം അതിന്റെ കനത്ത തീവ്രതയിൽ എത്തിയോയെന്ന ചോദ്യത്തിന് അണുബാധ ആദ്യം ആരംഭിച്ചത് മെട്രോ നഗരങ്ങളിൽ ആണെന്നും ആദ്യം അവസാനിക്കുന്നതും അവിടെയായിരിക്കുമെന്നും ജോൺ പറഞ്ഞു. മാത്രമല്ല ഇതെല്ലം ചേർന്നൊരു ദേശീയ പകർച്ചവ്യാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Viral Video: 'ഇത് നാൻ താനാ?' സ്വന്തം വീഡിയോ കണ്ട് അമ്പരന്ന് കുരങ്ങൻമാർ!
കൊറോണ വൈറസിന്റെ പകർച്ചവ്യാധിയായ ഒമിക്രോൺ മൂലമാണ് കൊവിഡ്-19 പകർച്ചവ്യാധിയുടെ മൂന്നാം തരംഗം ഇന്ത്യയിൽ തുടരുന്നതെന്ന് നമുക്ക് അറിയിക്കാം. ഞായറാഴ്ച രാജ്യത്ത് 2,71,202 പുതിയ കോവിഡ്19 കേസുകൾ വന്നതിന് ശേഷം, മൊത്തം അണുബാധ കേസുകൾ 3,71,22,164 ആയി ഉയർന്നിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ ഒമിക്രോൺ കേസുകളുടെ എണ്ണം 7,743 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...