ഐബിപിഎസ് ക്ലർക്ക് അഡ്മിറ്റ് കാർഡ് 2022: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) ക്ലർക്ക് (CRP-Clerk-XII 2022) തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഐബിപിഎസ് ക്ലർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ഐബിപിഎസ് ക്ലർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ നാല് ആണ്. ഐബിപിഎസ് ക്ലർക്ക് പ്രിലിംസ് പരീക്ഷ 2022 ഓഗസ്റ്റ് 28, സെപ്റ്റംബർ മൂന്ന്, സെപ്തംബർ നാല് തീയതികളിൽ നടക്കും. ഒരു മണിക്കൂറാണ് പരീക്ഷാ സമയം. ഓൺലൈൻ പ്രിലിമിനറി, ഓൺലൈൻ മെയിൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
ALSO READ: JEE Main June Session Result 2022: ജെഇഇ മെയിൻ ഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ? അറിയാം..
ഐബിപിഎസ് ക്ലർക്ക് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
- ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിക്കുക
- 'സിആർപി-ക്ലാർക്കുകൾക്കുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷാ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക
- പ്രിലിമിനറി പരീക്ഷയ്ക്കുള്ള നിങ്ങളുടെ ഐബിപിഎസ് ക്ലർക്ക് അഡ്മിറ്റ് കാർഡ് പ്രദർശിപ്പിക്കും.
- കൂടുതൽ റഫറൻസിനായി ഐബിപിഎസ് ക്ലർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...