ലഖ്നൗ: അതിശക്തമായി തുടരുന്ന മഴയെ തുടർന്ന് നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകുന്നു. ഇതോടെ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 350- ഓളം വരുന്ന ഓൺലൈൻ ഒല ടാക്സി കാറുകൾ ഗ്രേറ്റർ നോയിഡയിൽ വെള്ളത്തിൽ മുങ്ങിയതിന്റെ ദൃശ്യങ്ങളും എ.എൻ.ഐ. പുറത്തുവിട്ടു. താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നോയിഡ, ഗ്രേറ്റർ നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലസ് ടു വരേയുള്ള ക്ലാസുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. നദി കരകവിഞ്ഞൊഴുകാൻ ആരംഭിച്ചതോടെ നൂറുകണക്കിന് ആളുകളെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്. ഇവരെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിതാമസിപ്പിച്ചതായി ജില്ലാ അധികൃതർ അറിയിച്ചു. ചിലയാളുകൾ ദൂരെയുള്ള ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും പോയതായും അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
#WATCH | Noida, UP: Due to an increase in the water level of Hindon River, the area near Ecotech 3 got submerged due to which many vehicles got stuck. pic.twitter.com/a5WOcLCH02
— ANI (@ANI) July 25, 2023
കഴിഞ്ഞ ഞായറാഴ്ച്ച ഗാസിയാബാദിൽനിന്ന് കാണാതായ രണ്ടുകുട്ടികളുടെ തിങ്കളാഴ്ച ഹിൻഡോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
ആദർശ് (18) ക്രിഷ് മിശ്ര (16) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എൻ.ഡി.ആർ.എഫ്. സംഘം മൃതദേഹങ്ങൾ കണ്ടെത്തിയത് വ്യാപകമായ തിരച്ചിലിനൊടുവിലായിരുന്നു. ഡൽഹിയിൽ അതിശക്തമായ മഴയാണ്
വരുംമണിക്കൂറുകളിൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചലിലെ ദേശീയ പാതയിൽ ഗതാഗത തടസം നേരിടുകയാണ്. തെലങ്കാനയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ശക്തമായ മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദിൽ അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പ്രവചിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...