Hyderabad: രാജ്യത്ത് വിനിമയത്തിലിരുന്ന 2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിയ്ക്കുന്നതായി കഴിഞ്ഞ മാസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രഖ്യാപിച്ചിരുന്നു.
RBI നിര്‍ദ്ദേശം അനുസരിച്ച് 2023 മെയ് 23 മുതൽ സെപ്റ്റംബര്‍ 30 വരെ രാജ്യത്തെ ഏത് ബാങ്കിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുകയോ മറ്റ് മൂല്യങ്ങളുടെ കറന്‍സി നോട്ടുകളാക്കി മാറ്റുകയോ ചെയ്യാവുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.
2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ച അവസരത്തിലും നിങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ നിയമപരമായി തുടരുമെന്നും RBI അറിയിച്ചിട്ടുണ്ട്.
Also Read: RBI Update: ഈട് വച്ച രേഖകള്‍ നഷ്ടപ്പെടുത്തിയാല്‍ ബാങ്കിനെതിരെ കര്‍ശന നടപടി
അതേസമയം, 2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ച സാഹചര്യത്തില്‍ ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നോട്ടുകള്‍ കുമിഞ്ഞു കൂടുകയാണ്. ഭണ്ഡാരങ്ങള്‍ തുറക്കുമ്പോള്‍ അധികവും ലഭിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണ് എന്നും ഇത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്നും ക്ഷേത്രഭാരവാഹികൾ വെളിപ്പെടുത്തി. ഭക്തരിൽ നിന്ന് 2000 നോട്ടുകൾ സ്വീകരിക്കാൻ എൻഡോവ്‌മെന്‍റ് വകുപ്പ് ക്ഷേത്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഭക്തര്‍ 2000 രൂപയുടെ നോട്ടുകള്‍ ണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു തുടങ്ങിയത്.
കഴിഞ്ഞ ദിവസം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തിൽ അധികൃതർ ഭണ്ഡാരം തുറന്നപ്പോൾ ലഭിച്ച 2,000 നോട്ടുകളുടെ എണ്ണം അതിശയിപ്പിക്കുന്നതായിരുന്നു. രണ്ട് ലക്ഷം രൂപയുടെ 2,000 നോട്ടുകളാണ് ലഭിച്ചത്. നേരത്തെ, ഭണ്ഡാര സംഭാവനകളിൽ ഒന്നോ രണ്ടോ 2,000 നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്, ആ സ്ഥാനത്താണ് ഇപ്പോള്‍ ഇത്രയധികം നോട്ടുകള്‍ ലഭിക്കുന്നത് എന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
അതേസമയം, ഭക്തരിൽ നിന്ന് 2000 നോട്ടുകൾ സ്വീകരിക്കാൻ എൻഡോവ്‌മെന്‍റ് വകുപ്പ് ക്ഷേത്രങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. 2000 നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് ആർബിഐ മാർഗനിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര കൗണ്ടറുകളിൽ നിന്ന് സേവാ ടിക്കറ്റ്, പൂജാസാമഗ്രികൾ, പ്രസാദം എന്നിവ വാങ്ങുന്ന ഭക്തർ ഇപ്പോള്‍ 2000 നോട്ടുകളാണ് ഉപയോഗിക്കുന്നത്. 2,000 നോട്ടുകൾ സ്വീകരിക്കാൻ സെപ്റ്റംബർ അവസാനം വരെ സമയം നൽകിയതിനാൽ ക്ഷേത്രങ്ങളും 2000 രൂപ സ്വീകരിക്കുമെന്നും ഭാരവാഹികൾ പറയുന്നു.
അതേസമയം, രാജ്യത്തെ ക്ഷേത്രങ്ങളിളെ ഭണ്ഡാരങ്ങളില്‍ രണ്ടായിരത്തിന്‍റെ നോട്ടുകൾ ഗണ്യമായ തോതിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 2016ലെ നോട്ട് നിരോധനത്തിന് ശേഷവും ഇത്തരത്തില്‍ ഭണ്ഡാരങ്ങളിൽ 500, 1000 രൂപയുടെ നോട്ടുകൾ കുമിഞ്ഞുകൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...