Afghanistan-Taliban : അഫ്ഘാനിസ്ഥാൻ താലിബാന്റെ കീഴിലെത്തുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?

Afghanistan ജനാധിപത്യ ഭരണം ബലപ്രയോഗം കൊണ്ട് താലിബാൻ (Taliban) വിഘടനവാദികൾ പിടിച്ചെടുത്തു. നിസഹായകനായി ജനങ്ങൾ തിരഞ്ഞെടുത്ത് പ്രസിഡന്റ് രാജ്യം വിട്ട് പോകേണ്ടിയും വന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 16, 2021, 03:13 PM IST
  • സാമ്പത്തികമായി നോക്കുമ്പോൾ ഇന്ത്യയെ ബാധിക്കുന്നത് യുഎസിന്റെ സ്വപ്ന പദ്ധതിയായ ന്യൂ സിൽക്ക് റോഡെന്ന വ്യാപാര ഇടനാഴിയുടെ ഭാവിയാണ്.
  • ഭാവിയിൽ ഇന്ത്യ നേരിടാൻ പോകുന്നത് ചൈന-പാകിസ്ഥാൻ-താലിബാൻ എന്ന ബെൽറ്റിനെയാണ്.
Afghanistan-Taliban : അഫ്ഘാനിസ്ഥാൻ താലിബാന്റെ കീഴിലെത്തുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?

Kabul : എവിടെ നിന്നെങ്കിലും സമാധാന പ്രതീക്ഷിച്ച് ഇന്നലെ ഓഗസ്റ്റ് 15 ഉച്ച വരെ ലോകരാഷ്ട്രങ്ങൾ കാബൂളിലേക്ക് നോക്കിയിരുന്നു. ഖത്തറിൽ നിന്ന് പ്രതീക്ഷിക്കത്തക്ക ഒരു സമാധാന ഉടമ്പടിയോ ഉണ്ടായില്ല. അവസാനം 20 വർഷത്തെ അഫ്ഘാനിസ്ഥാനിലെ (Afghanistan) ജനാധിപത്യ ഭരണം ബലപ്രയോഗം കൊണ്ട് താലിബാൻ (Taliban) വിഘടനവാദികൾ പിടിച്ചെടുത്തു. നിസഹായകനായി ജനങ്ങൾ തിരഞ്ഞെടുത്ത് പ്രസിഡന്റ് രാജ്യം വിട്ട് പോകേണ്ടിയും വന്നു. 

താലിബാൻ ഇങ്ങനെ അധികാരം പിടിച്ചെടുക്കുമ്പോൾ ബാധിക്കുന്നത് കേവലം അമേരിക്കയോ നേറ്റോയെയോ മാത്രം അല്ല. ഇന്ത്യയെ വരെ ബാധിക്കാം. അതും സുരക്ഷയുടെ കാര്യത്തിൽ മാത്രമല്ല സാമ്പത്തിക പരമായി പല മേഖലയിലും താലിബാന്റെ അഫ്ഘാൻ പിടിച്ചടക്കൽ ഇന്ത്യയെ ബാധിക്കാൻ പോകുന്നത്.

ALSO READ : Afghan-Taliban: ആരാണ് ലോകം ചർച്ച ചെയ്യുന്ന താലിബാൻ? എന്താണവർ അഫ്ഗാനിൽ ചെയ്യുന്നത്?

ഇന്ത്യയെ ബാധിക്കുന്നത് അമേരിക്കയും കൂടുതൽ അടുത്ത് ഇടപെടുന്നത് കൊണ്ട് മാത്രമല്ല, ചില നയപരമായ ഇന്ത്യയുടെ തീരുമാനങ്ങൾ അഫ്ഘാന്റെ അധികാരമാറ്റത്തിലൂടെ നമ്മുടെ രാജ്യത്തെ ബാധിക്കുന്നതാണ്. കാരണം കഴിഞ്ഞ 20 വർഷമായി അഫ്ഘാൻ പിന്തുടരുന്ന ജനാധിപത്യമായ സാമ്പത്തിക സുരക്ഷ നയങ്ങൾ ഇനി താലിബാൻ എന്ന് തീവ്ര ആശയ വിഘടിത വിഭാഗത്തിന്റെ കീഴിലേക്ക് വരുമ്പോൾ പൂർണമായും തകിടം മറിയും. 

താലിബാൻ അധിനിവേശം യുഎസിന്റെ എതിര് നിൽക്കുന്ന ചൈനയ്ക്കും പാകിസ്ഥാനും റഷ്യക്കും ഇറാനും സന്തോഷം നൽകുന്നതാണ്. ഇതിൽ ചൈനയുടെയും പാകിസ്ഥാന്റെയും സാന്നിധ്യമാണ് ഇന്ത്യയെ സാരമായി ബാധിക്കാൻ ഇടയാക്കുന്നത്. 

കഴിഞ്ഞ പത്ത് വർഷങ്ങളായി അഫ്ഘാനിസ്ഥാനിൽ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഇന്ത്യയെ ഇതുവരെ ബാധിച്ചിട്ടില്ലായിരുന്നു. കൂടാതെ അമേരിക്ക് 2014ൽ തങ്ങളുടെ സേനയെ അഫ്ഘാനിൽ നിന്ന് പിൻവലിക്കാൻ തീരുമനിപ്പോൾ പോലും ഇന്ത്യക്കത് ഒരു പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ല. കാരണം ഏഴ് വർഷങ്ങൾ കൊണ്ട് ഇത്ര പെട്ടെന്ന് യുഎസ് തങ്ങളുടെ സേന അഫ്ഘാനിൽ നിന്ന് പിൻവലിക്കുമെന്ന് ഇന്ത്യ കരുതിയില്ല എന്നാണ് സത്യം.

ALSO READ ; Afghanistan-Taliban : അഫ്ഘാൻ മുഴുവൻ താലിബാന്റെ കീഴിൽ, പ്രസിഡന്റ് അഷറഫ് ഗനി രാജിവെച്ചു, ഗനി ബറാദർ പുതിയ പ്രസിഡന്റ ആയേക്കും

സാമ്പത്തികമായി നോക്കുമ്പോൾ ഇന്ത്യയെ ബാധിക്കുന്നത് യുഎസിന്റെ സ്വപ്ന പദ്ധതിയായ ന്യൂ സിൽക്ക് റോഡെന്ന വ്യാപാര ഇടനാഴിയുടെ ഭാവിയാണ്. ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണ ഏഷ്യയും മധ്യ ഏഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന ന്യൂ സിൽക്ക് റോഡിന്റെ പ്രധാന ഇടനാഴി അഫ്ഘാനിസ്ഥാനാണ്. ഇതിനായി ഇന്ത്യ നിക്ഷേപം നടത്തിട്ടുള്ള ഇറാനിൽ ഛബാഹ്ർ പോർട്ട് അഫ്ഘാനിസ്ഥാനിലെ സൽമാ ഡാം, സറഞ്ച്-ഡെലാറാം റോഡ് നിർമാണങ്ങളെ ഈ അധികാര കൈമാറ്റം ബാധിച്ചേക്കാം. 

ഇനിയാണ് പ്രധാന വിഷയം, സുരക്ഷ. താലിബാൻ എന്ന് തീവ്ര മുസ്ലീം സംഘടന എപ്പോഴും പാശ്ചത്യ രാജ്യങ്ങൾക്ക് വെല്ലുവിളി മാത്രമെ സൃഷ്ടിച്ചിട്ടുള്ളു. അമേരിക്ക പ്രധാന എതിരാളി ആകുമ്പോൾ സ്വഭാവികമായി താലിബാൻ ചൈന പാകിസ്ഥാൻ ബെൽറ്റിന്റെ ഭാഗമാകും. ഇത് ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നത് സംശയമില്ലാതെ തന്നെ പറയാം. അതിനാൽ ഭാവിയിൽ ഇന്ത്യ നേരിടാൻ പോകുന്നത് ചൈന-പാകിസ്ഥാൻ-താലിബാൻ എന്ന ബെൽറ്റിനെയാണ്.

ALSO READ : Afghanistan crisis: അഫ്​ഗാൻ പ്രതിസന്ധിക്ക് കാരണം ബൈഡൻ, രാജി ആവശ്യപ്പെട്ട് ട്രംപ്

താലിബാന്റെ പിടിച്ചടക്കലിൽ ഇന്ത്യ ഇടപെടുരുതെന്ന് മുന്നറിയിപ്പും നൽകിയാണ് വിഘടനവാദികൾ അഫ്ഘാന്റെ അധികാരം നേടിയെടുത്തത്. അതേസമയം ഇനി ഇന്ത്യയുടെ നിലപാട് എന്തായിരിക്കുമെന്ന് ഇതുവരെ ആർക്കും നിശ്ചയവുമില്ല. 

ഇന്ത്യയുടെ നിലപാട് എന്ത് തന്നെയാണെങ്കിലും അതിൽ പ്രധാനമായത് പാകിസ്ഥാൻ അതിർത്തികളിൽ ഇന്ത്യക്ക് വെല്ലിവിളിയായി നിൽക്കുന്ന തീവ്രവാദ സംഘടനകളായ ലഷ്കർ-ഇ തൊയിബാ, ജെയ്ഷെ-മുഹമ്മദ് എന്നിവയ്ക്ക് താലിബാൻ പിന്തുണ നൽകരുതെന്നാകും. കാരണം ഇതിൽ കൂടുതൽ സുരക്ഷ ഭീഷിണി ഇന്ത്യ താലിബാന്റെ അധികാര നേട്ടത്തിൽ ഭയക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News