RSS Chief Mohan Bhagwat: ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്ന്, ഭിന്നിപ്പിച്ചത് ബ്രിട്ടീഷുകാര്‍; മോഹൻ ഭാഗവത്

ഇന്ത്യയില്‍ താമസിക്കുന്ന  ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്നും ബ്രിട്ടീഷുകാരാണ്  അവര്‍ക്കിടെയില്‍  തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് അവരെ വിഭജിച്ചത് എന്നും  RSS സർസംഘചാലക് മോഹൻ ഭാഗവത്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 01:12 PM IST
  • ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്നും ബ്രിട്ടീഷുകാരാണ് തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് അവരെ വിഭജിച്ചത് എന്നും RSS സർസംഘചാലക് മോഹൻ ഭാഗവത്.
  • മുംബൈയില്‍ നടന്ന രാഷ്‌ട്ര പ്രഥം – രാഷ്‌ട്ര സർവ്വോപരി (Rashtra Pratham - Rashtra Sarvopari) എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു RSS chief Mohan Bhagwat
RSS Chief Mohan Bhagwat: ഇന്ത്യയില്‍ താമസിക്കുന്ന  ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ  ഒന്ന്, ഭിന്നിപ്പിച്ചത് ബ്രിട്ടീഷുകാര്‍;  മോഹൻ ഭാഗവത്

Mumbai: ഇന്ത്യയില്‍ താമസിക്കുന്ന  ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്നും ബ്രിട്ടീഷുകാരാണ്  അവര്‍ക്കിടെയില്‍  തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് അവരെ വിഭജിച്ചത് എന്നും  RSS സർസംഘചാലക് മോഹൻ ഭാഗവത്.

ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കൊപ്പം  ജീവിക്കാന്‍ തീരുമാനിച്ചാല്‍  അവർക്ക് ഒന്നും ലഭിക്കില്ലെന്ന് ബ്രിട്ടീഷുകാർ മുസ്ലീങ്ങളെ പറഞ്ഞു ധരിപ്പിച്ചു. മുംബൈയില്‍ നടന്ന രാഷ്‌ട്ര പ്രഥം – രാഷ്‌ട്ര സർവ്വോപരി  (Rashtra Pratham - Rashtra Sarvopari) എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് (RSS Chief Mohan Bhagwat).

'മുസ്ലീങ്ങൾക്കിടയിൽ കടുത്ത വിഭാഗീയത വളർത്തിയെടുത്തത് ബ്രിട്ടീഷുകാരാണ്.  ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമേ വിജയിക്കൂ എന്നും അതിനാൽ മറ്റൊരു രാജ്യം ആവശ്യപ്പെടണമെന്നും മുസ്ലീങ്ങളെ പഠിപ്പിച്ചത് ബ്രിട്ടീഷുകാരാണ്.  ഇന്ത്യയിൽ നിന്നും ഇസ്ലാം മതം ഇല്ലാതാകുമെന്നും ബ്രിട്ടീഷുകാർ മുസ്ലീങ്ങളെ  പഠിപ്പിച്ചു.  എന്നാല്‍, ഇന്ത്യയില്‍ നിന്നും ഇസ്ലാം ഇല്ലാതായോ?   ഇന്ന് എല്ലാ പദവിയിലും മുസ്ലീങ്ങള്‍ ഉണ്ട്', അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ലോകത്ത് ഏറ്റവും തൃപ്തരായിട്ടുള്ളവര്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍; മോഹന്‍ ഭാഗവത്

മുസ്ലീങ്ങള്‍  മതമൗലിക വാദികളാണെന്ന് ഹിന്ദുക്കളെ  തെറ്റിദ്ധരിപ്പിക്കാനും   ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നു. ഇരു മത  വിഭാഗങ്ങളും തമ്മിൽ തല്ലണമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ ആവശ്യം. എന്നാൽ തമ്മിൽ തല്ലുന്നതിന് പകരം ഇരുവിഭാഗങ്ങളും തമ്മിൽ ഏറെ അകലുകയാണ്  ചെയ്തത്.  ഈ കാഴ്ചപ്പാട് മാറ്റേണ്ടതുണ്ട്, അദ്ദേഹം വ്യക്തമാക്കി. 

Also Read: Social Justice Day: പെരിയോറുടെ ജന്മദിനം ഇനി മുതല്‍ സാമൂഹ്യനീതി ദിനം, പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി MK സ്റ്റാലിന്‍

രാജ്യത്തിന്‍റെ സമഗ്ര  പുരോഗതിയ്‌ക്കായി ഇരു വിഭാഗങ്ങളും ഒന്നിച്ച് മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി.  നമ്മുടെ ഐക്യത്തിന്‍റെ  അടിസ്ഥാനം നമ്മുടെ മാതൃഭൂമിയും അതിന്‍റെ മഹത്തായ പാരമ്പര്യവുമാണ്. രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News