Himachal Pradesh Bypoll Result: ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട് BJP

October 30ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍  അസമും മധ്യപ്രദേശും  BJPയ്ക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ ഹിമാചല്‍ പ്രദേശ്‌  കൈപ്പത്തിയ്ക്കൊപ്പം നിലകൊണ്ടു. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 04:57 PM IST
  • ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ അസമും മധ്യപ്രദേശും BJPയ്ക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ ഹിമാചല്‍ പ്രദേശ്‌ കൈപ്പത്തിയ്ക്കൊപ്പം നിലകൊണ്ടു.
  • തിരഞ്ഞെടുപ്പ് നടന്ന ഒരു ലോകസഭ സീറ്റും 3 നിയമസഭ സീറ്റും കോണ്‍ഗ്രസ്‌ നേടി
Himachal Pradesh Bypoll Result: ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പരാജയം  നേരിട്ട്  BJP

Bypoll Results 2021: October 30ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍  അസമും മധ്യപ്രദേശും  BJPയ്ക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ ഹിമാചല്‍ പ്രദേശ്‌  കൈപ്പത്തിയ്ക്കൊപ്പം നിലകൊണ്ടു. 

ഹിമാചൽ പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലം അക്ഷരാര്‍ഥത്തില്‍  BJPയെ  ഞെട്ടിച്ചിരിയ്ക്കുകയാണ്.  തിരഞ്ഞെടുപ്പ് നടന്ന ഒരു ലോകസഭ സീറ്റും 3 നിയമസഭ സീറ്റും  കോണ്‍ഗ്രസ്‌ കൈയടക്കി.  തിരഞ്ഞെടുപ്പ് നടന്ന മാണ്ഡി ലോക്‌സഭാ സീറ്റിന് പുറമെ ഫത്തേപൂർ, അർക്കി, ജുബ്ബൽ-കോട്ഖായ്  എന്നീ നിയമസഭാ സീറ്റുകളിലും BJP യ്ക്ക് പരാജയം നേരിടേണ്ടി വന്നു
 
2022-ല്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യത്തില്‍  ഉപതിരഞ്ഞെടുപ്പില്‍ നേടിയ  പരാജയം   പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.  

ഫത്തേപൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭവാനി സിംഗ് 5789 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ബൽദേവ് താക്കൂറിനെ പരാജയപ്പെടുത്തി.  അർക്കി നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി സഞ്ജയ് അവസ്തി 3443 വോട്ടിന്‍റെ  ഭൂരിപക്ഷത്തിലാണ്  ബിജെപി സ്ഥാനാർത്ഥി രത്തൻ സിംഗ് പാലിനെ പരാജയപ്പെടുത്തിയത്.  ജുബ്ബൽ-കോട്ഖായ് നിയമസഭാ സീറ്റിൽ  കോൺഗ്രസിലെ രോഹിത് കുമാർ 6293 വോട്ടുകൾക്ക് സ്വതന്ത്ര സ്ഥാനാർത്ഥി ചേതൻ സി൦ഗിനെ പരാജയപ്പെടുത്തി. 

നിര്‍ണ്ണായകമായ  മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍  മുൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർഭദ്ര സി൦ഗിന്‍റെ  ഭാര്യ പ്രതിഭ സിംഗ് 8,766 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ബ്രിഗേഡിയർ കുശാൽ താക്കൂറിനെ പരാജയപ്പെടുത്തി. 

Also Read: Bypoll results 2021: അസമും മധ്യപ്രദേശും BJPയ്ക്കൊപ്പം, ബംഗാളില്‍ തൃണമൂല്‍ ആധിപത്യം, ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

കഴിഞ്ഞ  രണ്ട് ലോകസഭ തിരഞ്ഞെടുപ്പിലും  BJP വിജയം  നേടിയ മണ്ഡലമാണ്  ഇപ്പോള്‍ കോണ്‍ഗ്രസ്‌ പിടിച്ചെടുത്തത്.  2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4 ലക്ഷത്തിലധികം വോട്ടിന്‍റെ  ഭൂരിപക്ഷത്തിലാണ് ബിജെപി ഈ സീറ്റിൽ വിജയിച്ചത്. 2014ലും ബിജെപി ഈ സീറ്റിൽ ജനവിധി നേടിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇത്തവണയും ബിജെപി ഈ സീറ്റിൽ  അനായാസമായി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.   മാർച്ച് 17ന് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിജെപി എംപി രാം സ്വരൂപ് ശർമ്മയുടെ നിര്യാണത്തെ തുടർന്നാണ് മാണ്ഡി സീറ്റ് ഒഴിവ്  വന്നത്. 

അതേസമയം, ഉപ തിരഞ്ഞെടുപ്പ് ഫലങ്ങള്‍  സംസ്ഥാനത്ത് BJPയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിട്ടുണ്ട് എന്നാണ് തെളിയിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ  വിലയിരുത്തല്‍.  ഉപതിരഞ്ഞെടുപ്പില്‍ നേടിയ വിജയം, കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു... 

അതേസമയം,  ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്ന  അവസരത്തില്‍ ഫലം പ്രഖ്യാപിച്ച ശേഷമുള്ള ആഘോഷ പ്രകടനങ്ങള്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിരിയ്ക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News