Himachal Pradesh Polls 2022: തിരഞ്ഞെടുപ്പിന് മുന്‍പായി നേതാക്കളുടെ കൂടുമാറ്റം, BJPയുടെ നീക്കത്തില്‍ ഞെട്ടി കോണ്‍ഗ്രസ്

  നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട്  26  കോൺഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തി.

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 05:04 PM IST
  • കോൺഗ്രസ് വിട്ട് എത്തിയ നേതാക്കളെയും പ്രവർത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
Himachal Pradesh Polls 2022: തിരഞ്ഞെടുപ്പിന് മുന്‍പായി നേതാക്കളുടെ കൂടുമാറ്റം, BJPയുടെ നീക്കത്തില്‍ ഞെട്ടി കോണ്‍ഗ്രസ്

Himachal Pradesh Polls 2022:  നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട്  26  കോൺഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തി.  BJP നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയിരിയ്ക്കുകയാണ് കോണ്‍ഗ്രസ്. 

 പുതുതായി നിയമിതനായ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹിമാചലില്‍ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്‍പാണ് ഈ നേതാക്കളുടെ ചുവടുമാറ്റം.  കോണ്‍ഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ഡ് അടക്കമുള്ള നേതാക്കളാണ് കോണ്‍ഗ്രസ്‌ പാർട്ടി വിട്ടത്. 

Also Read:  Bihar: അജ്ഞാതരുടെ വെടിയേറ്റ് BJP നേതാവ് കൊല്ലപ്പെട്ടു

കോൺഗ്രസ് വിട്ട് എത്തിയ നേതാക്കളെയും പ്രവർത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.  ബിജെപിയുടെ ചരിത്രവിജയത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കോണ്‍ഗ്രസ്‌ നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് ജയറാം ഠാക്കൂർ പറഞ്ഞു.  ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള സുധൻ സിംഗ്, ഷിംലയിലെ ബിജെപി സ്ഥാനാർഥി സഞ്ജയ് സൂദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.  

Also Read:  Samantha Ruth Prabhu: അവസാനം നാം വിജയിക്കുന്നു....; മയോസൈറ്റിസിനെക്കുറിച്ച് വികാരാധീനയായി സാമന്ത റൂത്ത് പ്രഭു

ഹിമാചല്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്‌ പ്രചാരണം നടത്തുന്നത്.   നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഹിമാചലില്‍ എത്തിച്ചേരും. സംസ്ഥാനത്ത് നടക്കുന്ന രണ്ട് ദിവസത്തെ പ്രചാരണ പരിപാടികളിൽ ഖാർഗെ പങ്കെടുക്കും.

അതേസമയം, BJPയ്ക്കുവേണ്ടി പ്രചാരണത്തിന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദ ശക്തമായി രംഗത്തുണ്ട്.  സംസ്ഥാനത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കുന്നുവെന്നും ബിജെപിയുടെ  വിജയം സുനിശ്ചിതമാണ് എന്നും  JP നദ്ദ പറഞ്ഞു. 
അതേസമയം,  സംസ്ഥാനത്തിന് 1982 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും മാറിമാറി അധികാരത്തിൽ എത്തുന്ന ചരിത്രമുണ്ട്. ആ ചരിത്രം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്‌, എന്നാല്‍, ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമത്തില്‍ BJPയും പൊരുതുകയാണ്...  
 
ഈ മാസം 12 നാണ് ഹിമാചലിൽ വോട്ടെടുപ്പ്. ഡിസംബർ 8 നാണ്  വോട്ടെണ്ണല്‍ നടക്കുക.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News