Hijab Row : ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജമാർക്ക് വൈ കേറ്റഗറി സുരക്ഷ

ജഡ്ജിമാർക്കെതിരെ വധഭീഷിണി ഉയർന്ന വേളയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ വിധാനസൗധ പോലീസ് സ്റ്റേഷന് നിർദേശിച്ചിട്ടുണ്ടെന്ന് കർണാടകർ സർക്കാർ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 02:33 PM IST
  • ജഡ്ജിമാർക്കെതിരെ വധഭീഷിണി ഉയർന്ന വേളയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ വിധാനസൗധ പോലീസ് സ്റ്റേഷന് നിർദേശിച്ചിട്ടുണ്ടെന്ന് കർണാടകർ സർക്കാർ അറിയിച്ചു.
  • വിധി പറഞ്ഞ ജഡ്ജമാർക്കെതിരെ വധഭീഷിണി ഉന്നയിച്ച രണ്ട് പേർ പിടിയിലായതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.
  • കർണാടകയ്ക്ക് പുറത്ത് തമിഴ്നാട്ടിലുമായി വിവിധ പരാതി രജിസ്റ്റർ ചെയ്തെതിന് തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Hijab Row : ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജമാർക്ക് വൈ കേറ്റഗറി സുരക്ഷ

ബെംഗളൂരു : ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞ മൂന്ന് ചീഫ് ജെസ്റ്റിസ് ഉൾപ്പെടെയുള്ള കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് വൈ വിഭാഗം സുരക്ഷ ഏർപ്പെടുത്തി ബാസവരാജ് ബൊമ്മെയ് സർക്കാർ. ജഡ്ജിമാർക്കെതിരെ വധഭീഷിണി ഉയർന്ന വേളയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ വിധാനസൗധ പോലീസ് സ്റ്റേഷന് നിർദേശിച്ചിട്ടുണ്ടെന്ന് കർണാടകർ സർക്കാർ അറിയിച്ചു. 

വിധി പറഞ്ഞ ജഡ്ജമാർക്കെതിരെ വധഭീഷിണി ഉന്നയിച്ച രണ്ട് പേർ പിടിയിലായതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. കർണാടകയ്ക്ക് പുറത്ത് തമിഴ്നാട്ടിലുമായി വിവിധ പരാതി രജിസ്റ്റർ ചെയ്തെതിന് തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ALSO READ : The Kashmir Files: ദ കാശ്മീര്‍ ഫയല്‍സ് കണ്ട് മടങ്ങവേ BJP MPയ്ക്ക് നേരെ ആക്രമണം

നേരത്തെ കഴിഞ്ഞ ആഴ്ചയിൽ കർണാടക ചീഫ് ജെസ്റ്റിസ് റിതു രാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബഞ്ച് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി സമീപിച്ച വിദ്യാർഥികളുടെ ഹർജി തള്ളുന്നത്. ഹിജാബ് ഇസ്ലാം മതത്തിന് അഭിവാജ്യഘടകമല്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു കോടതി വിധി. 

2022 ജനുവരി മുതൽ കർണാടകയിൽ ഹിജാബുമായി ബന്ധപ്പെട്ട സമരം തുടരുകയാണ്. ഉഡുപ്പിയിൽ സർക്കാർ പ്രീയൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയുരുന്നു. ഇതിന് പിന്നാലെ പ്രശ്നം ആഖിലേന്ത്യ തലത്തിൽ വിവാദ ചർച്ച വിഷയമായിമാറുകയായിരുന്നു.

ALSO READ : Karnataka Accident : ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടുപേര്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം

കോളേജിന്റെ നടപടിക്കെതിരെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികളുടെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. 

അതേസമയം നിലവിൽ ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ സുപ്രീം കോടതി സമീപിച്ചിരിക്കുകയാണ്. നിലവിൽ ഹോളി അവധി പിരിഞ്ഞ കോടതി അതിന് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

 

Trending News