Heavy Rain: ഉത്തരേന്ത്യയിൽ അതിതീവ്ര മഴ; വെള്ളത്തിൽ മുങ്ങി ഡൽഹി, ഹിമാചലിൽ ദേശീയപാത ഒലിച്ചു പോയി, വിഡിയോ

Heavy Rain North India: ഡൽഹിയിൽ രണ്ടു ദിവസമായി ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 04:03 PM IST
  • ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് ഡൽഹിയിൽ രണ്ടു ദിവസമായി പെയ്യുന്നത്.
  • 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിത്.
Heavy Rain: ഉത്തരേന്ത്യയിൽ അതിതീവ്ര മഴ; വെള്ളത്തിൽ മുങ്ങി ഡൽഹി, ഹിമാചലിൽ ദേശീയപാത ഒലിച്ചു പോയി, വിഡിയോ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് മഴ.കഴിഞ്ഞ 2 ദിവസത്തിനിടെ കനത്ത മഴയെ തുടർന്ന് 12 മരണം ആണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ ഫ്ലാറ്റിലെ സീലിങ് തകർന്ന് 58 വയസ്സുകാരി മരിച്ചു. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് ഡൽഹിയിൽ രണ്ടു ദിവസമായി പെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിത്. മഴക്കെടുതിയിൽ നാലു പേരാണ് രാജസ്ഥാനിൽ മരിച്ചത്.

രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പുർ, ഭിൽവാര, ബുന്ദി, ചിത്തോർഗഡ്, ദൗസ, ധൗൽപുർ, ജയ്പുർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.  ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു. ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ എന്നിവിടങ്ങളിലെ നിരവധി റോഡുകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തടസ്സപ്പെട്ടതിനെത്തുടർന്ന് ഹിമാചൽ പ്രദേശിലെ ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ALSO READ: മകളുടെ വിവാഹം നടത്തി, ശേഷം കാമുകനൊപ്പം ഒളിച്ചോടി 6 കുട്ടികളുടെ അമ്മ!!

കനത്ത മഴയെ തുടർന്ന്  ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്നലെ രണ്ടു സൈനികർ മുങ്ങിമരിച്ചിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയിൽ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. അതേസമയം ഞായറാഴ്ച അവധി ഒഴിവാക്കി എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ജോലിയിൽ പ്രവേശിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാൾ നിർദേശിച്ചു.

തുടർച്ചയായ മൂന്നാം ദിവസവും ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അമർനാഥ് യാത്ര നിർത്തിവച്ചു. ഇന്നലെ മൂവായിരത്തോളം വാഹനങ്ങൾ റോഡിന്റെ ഒരു ഭാഗം തകർന്ന ശ്രീനഗർ-ജമ്മു ഹൈവേയിൽ കുടുങ്ങിക്കിടക്കുകയാണ്. ഹിമാചൽ പ്രദേശിലെ കുളുവിലെ ബീസ് നദിക്കരയിൽ ദേശീയപാതയുടെ ഒരു ഭാഗം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഒലിച്ചുപോയി. നിരവധി വാഹനങ്ങൾ ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മാണ്ഡിക്കും കുളുവിനുമിടയിൽ ഗതാഗതം തടസ്സപ്പെട്ടു. ബീസ് ഉൾപ്പെടെ നിരവധി നദികളിൽ ജലനിരപ്പ് അപകടനിലയ്‌ക്കും മുകളിലാണ്.

അതേസമയം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ട ശക്തമായ മഴയ്ക്ക് കുറവ് വന്നതടെ ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.  

അതേസമയം വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രഖ്യാപനം. ഉച്ചയ്ക്ക് 1 മണിക്ക് ഇറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാ​ഗ്രത പുലർത്തണമെന്നും നിർദ്ദേശശം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News