ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ (Hindustan Aeronautics Limited) നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിൽ ഐടിഐ അപ്രന്‍റീസ് അവസരം.
വിവിധ ട്രേഡുകളിലായി 475 ഒഴിവുകളാണ് ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡില്‍ (Hindustan Aeronautics Limited) ഉള്ളത്. ഒരു വർഷമാണ് പരിശീലനകാലം. മാർച്ച് 13 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി website- hal-india.co.in സന്ദര്‍ശിക്കുക.
475 ഒഴിവുകളാണ് ആകെയുള്ളത്. ഫിറ്റർ - 210, ടർണർ - 28, മെഷിനിസ്റ്റ് - 26, കാർപെന്റർ -3, മെഷിനിസ്റ്റ്– ഗ്രൈൻഡർ - 6, ഇലക്ട്രീഷ്യൻ -78, ഡ്രാഫ്റ്റ്സ്മാൻ–മെക്കാനിക്കൽ - 8, ഇലക്ട്രോണിക്സ് മെക്കാനിക് - 8, പെയ്ന്റർ–ജനറൽ - 5, ഷീറ്റ് മെറ്റൽ വർക്കർ - 4, മെക്കാനിക്–മോട്ടോർ വെഹിക്കിൾ - 4, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമി൦ഗ് അസിസ്റ്റന്‍റ് - 77, വെൽഡർ–ഗ്യാസ് ആൻഡ് ഇലക്ട്രിക് - 10, സ്റ്റെനോഗ്രഫർ -8 എന്നീ ട്രേഡുകളിലാണ് ഒഴിവുകള്‍ ഉള്ളത്.
അടിസ്ഥാന യോഗ്യത: NCVT അംഗീകാരമുള്ള ഐടിഐ ജയം.
അപ്രന്‍റീസ് റിക്രൂട്ട്മെന്‍റ് 2021 ന് അപേക്ഷിക്കേണ്ട വിധം ഇപ്രകാരമാണ്...
1. അപേക്ഷ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം HAL - നാസിക്കിന്‍റെ പോർട്ടൽ- apprenticeshipindia.org യില്‍ രജിസ്റ്റർ ചെയ്യണം
2. docs.google.com/form ലിങ്ക് തുറക്കുക. അപേക്ഷാ ഫോമിൽ ചോദിച്ച എല്ലാ വിവരങ്ങളും നൽകി submit ചെയ്യുക.
3 അപേക്ഷകൾ വിജയകരമായി submit ചെയ്തതിന് തെളിവായി അപേക്ഷകർക്ക് ഒരു ഇമെയിൽ ലഭിക്കും.
4. അപേക്ഷകർ ഫോം submit ചെയ്തതിന്‍റെ തെളിവായി ലഭിക്കുന്ന ഇമെയിന്‍റെ കോപ്പി കൈവശം വയ്ക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.