ന്യൂഡൽഹി: പൊതുജനങ്ങൾക്ക് സന്തോഷവാർത്ത. ഇന്നു മുതൽ എൽപിജി സിലിണ്ടറിന്റെ (LPG Cylinder) വില 10 രൂപ കുറച്ചിരിക്കുകയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ (IOC) പ്രതിനിധീകരിച്ച് ANI യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Cost of Domestic LPG cylinder to reduce by Rs 10 per cylinder effective 1st April 2021: Indian Oil Corporation Limited pic.twitter.com/kOdk1yQPEO
— ANI (@ANI) March 31, 2021
എല്ലാ മാസവും ആദ്യ തീയതിയിൽ എണ്ണ കമ്പനികൾ സിലിണ്ടറിന്റെ പുതിയ വില നിശ്ചയിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഏപ്രിൽ 1 മുതൽ ഗാർഹിക സിലിണ്ടറുകൾക്ക് (LPG Cylinder) നിങ്ങൾ 10 രൂപ കുറവ് നൽകിയാൽ മതിയാകും.
എന്നിരുന്നാലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്യാസ് സിലിണ്ടറുകളുടെ (LPG Cylinder) വില വർദ്ധിച്ച വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയിലെ ഈ ഇടിവ് വളരെ കുറവാണ്. എങ്കിലും പണപ്പെരുപ്പം നേരിടുന്ന ജനങ്ങൾക്ക് തീർച്ചയായും ഇതൊരു ആശ്വാസം തന്നെയാണ്.
ശ്രദ്ധേയമായ കാര്യം എന്നുപറയുന്നത് കഴിഞ്ഞ രണ്ട് മാസങ്ങളിലായി അതായത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എൽപിജിയുടെ വില 125 രൂപയാണ് വർദ്ധിച്ചത്. ഫെബ്രുവരി 4 ന് എൽപിജി സിലിണ്ടറിന്റെ വില 25 രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനുശേഷം ഫെബ്രുവരി 15 ന് 50 രൂപ ഉയർന്നു. ശേഷം ഫെബ്രുവരി 25 ന് വീണ്ടും 25 രൂപയും വീണ്ടും മാർച്ച് 1 ന് 25 രൂപയും വർദ്ധിപ്പിച്ചു.
Also Read: LPG Special Offer: വിലകുറഞ്ഞ Cylinder വാങ്ങാനുള്ള സുവർണ്ണാവസരം; അറിയൂ സ്പെഷ്യൽ ഓഫർ
സിലിണ്ടറുകൾ എത്ര വിലയ്ക്ക് ലഭ്യമാണെന്ന് അറിയാം
ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 819 രൂപയാണ് വില. കൊൽക്കത്തയിൽ ഈ നിരക്ക് 845 രൂപയും മുംബൈയിൽ 819 രൂപയും ചെന്നൈയിൽ 835 രൂപയുമാണ് ഇപ്പോഴത്തെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.