മുംബൈ: രാജ്യത്ത് സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് മാത്രം പവന് 800 രൂപയാണ് കൂടിയത്. ഇതോടെ പവന് 37,440 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം 200 രൂപ വർധിച്ച് 36,640 രൂപയായിരുന്നു. ഒരിടവേളക്ക് ശേഷം സ്വർണ വിലയിലുണ്ടായ വർധന തെല്ല് ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉണ്ടാക്കുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ 22 കാരറ്റ് സ്വർണത്തിന് 45,800 രൂപയും, 24 കാരറ്റ് സ്വർണത്തിന് 49,970 രൂപയുമാണ് വില. അതേസമയം വെള്ളി കിലോ 62,600 രൂപയായിരുന്നത് 100 രൂപ കുറഞ്ഞ് 62,700 രൂപയായി.
പ്രധാന നഗരങ്ങളിലെ സ്വർണ വില
ചെന്നൈ- 46,010(22 കാരറ്റ്), 50,200(24 കാരറ്റ്)
മുംബൈ- ₹45,800 (22 കാരറ്റ്), ₹49,970 (24 കാരറ്റ്)
ഡൽഹി- 45,800 (22 കാരറ്റ്), 49,970 (24 കാരറ്റ്)
ബാംഗ്ലൂർ- 45,800 (22 കാരറ്റ്), 49,970 (24 കാരറ്റ്)
വില വർധനയുടെ പിന്നിലെ കാരണങ്ങൾ
ഉക്രയിൻ-റഷ്യ യുദ്ധ ഭീതിയാണ് സ്വർണ വിലയുടെ ചാഞ്ചാട്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്. അമേരിക്കയിൽ വർധിച്ചു വരുന്ന പണപ്പെരുപ്പമാണ്. 40 വർഷത്തിനിടെ ഏറ്റവും കൂടിയ നിലവാരത്തിലാണ് പണപ്പെരുപ്പം എത്തി നിൽക്കുന്നത്. ഇത് 7.5 ശതമാനമാണെന്നുള്ളത് ആശങ്കയുണർത്തുന്ന കാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...