Goa Feni Policy: ഫെനിയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ പ്രത്യേക നയം പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍

ഗോവയില്‍  തദ്ദേശീയമായി നിര്‍മ്മിക്കുന്ന മദ്യമായ ഫെനിയുടെ പ്രചാരം  വര്‍ദ്ധിപ്പിക്കാന്‍  ഗോവ സര്‍ക്കാര്‍... 

Written by - Zee Malayalam News Desk | Last Updated : Mar 25, 2021, 07:03 PM IST
  • ഗോവയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന മദ്യമായ ഫെനിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഗോവ സര്‍ക്കാര്‍...
  • ഗോവ നിയമസഭയില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് പ്രത്യേക ഫെനി നയം നടപ്പാക്കുന്ന കാര്യം അറിയിച്ചത്.
Goa Feni Policy: ഫെനിയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ പ്രത്യേക  നയം  പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍

Panaji: ഗോവയില്‍  തദ്ദേശീയമായി നിര്‍മ്മിക്കുന്ന മദ്യമായ ഫെനിയുടെ പ്രചാരം  വര്‍ദ്ധിപ്പിക്കാന്‍  ഗോവ സര്‍ക്കാര്‍... 

ഗോവ നിയമസഭയില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത്  (Pramod Sawant) ആണ് പ്രത്യേക ഫെനി നയം നടപ്പാക്കുന്ന കാര്യം  അറിയിച്ചത്.

ഗോവയുടെ ഹെറിറ്റേജ് ഡ്രിങ്ക് '(Heritage Drink) ആയ ഫെനിയ്ക്ക്  ഭാവിയിൽ പ്രചാരം  വര്‍ദ്ധിപ്പിക്കുന്നതും   അംഗീകാരം നൽകുന്നതുമായ നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

അധികം നിയമക്കുരുക്കില്ലാതെ  മദ്യ വില്‍പ്പന  നടപ്പിലാക്കുക എന്നതാണ്  പുതിയ മദ്യനയം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.   പരമ്പരാഗത ഭക്ഷണശാലകൾക്കും പ്രാദേശിക മദ്യവിൽപ്പന വിൽപ്പന കേന്ദ്രങ്ങൾക്കുമായി പ്രത്യേക ലൈസൻസ്  നൽകും.  ചെറുകിട മദ്യ വിൽപനയ്ക്ക് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also read: Beef: ഗോവയില്‍ ബീഫ് കിട്ടാനില്ല, ഉടന്‍ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി

കോവിഡ്‌  സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കര കയറാന്‍  ഒട്ടു മിക്ക സംസ്ഥാനങ്ങളും ആശ്രയിച്ചത് മദ്യത്തെയാണ് എന്നതാണ് വസ്തുത.  ഫെനി നയം നടപ്പാക്കുന്നതിലൂടെ ഗോവ സര്‍ക്കാര്‍ അധിക വരുമാനം  തന്നെയാണ് ലക്ഷ്യമിടുന്നത്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News