Panaji: കൂറുമാറ്റം ഭയന്ന് സ്ഥാനാര്‍ഥികളെ ഒളിപ്പിച്ച് കോണ്‍ഗ്രസ്. ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി
കോണ്‍ഗ്രസും BJP-യും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഗോവയില്‍ നടന്നത്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്. ഇതോടെയാണ് കോണ്‍ഗ്രസ് പാളയത്തില്‍ ആശങ്ക ഉടലെടുത്തത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സുരക്ഷാചുമതല ഡി കെ ശിവകുമാറിനാണ് നല്‍കിയിരിയ്ക്കുന്നത്. അദ്ദേഹം ഉടന്‍ തന്നെ പനാജിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഗോവയില്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും എക്‌സിറ്റ് പോള്‍ സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫലം വരുന്ന മുറയ്ക്ക് സര്‍ക്കാര്‍ രൂപവത്ക്കരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ BJPയും ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്. ബി ജെ പി ദേശീയ നേതൃത്വമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ചെറുകക്ഷികളുമായി ബി ജെ പി ഇതിനകം ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
Also Read: UP Election 2022: വാരാണസിയിൽ EVM പിടികൂടി, BJPയ്ക്കെതിരെ ആരോപണമുന്നയിച്ച് അഖിലേഷ് യാദവ്
കഴിഞ്ഞ തവണത്തെ അനുഭവം കോണ്‍ഗ്രസിന് മറക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. 40ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റുകള്‍ നേടിയ BJP ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ സർക്കാർ ഉണ്ടാക്കുന്നത് കണ്ട് നിൽക്കാനേ കോൺഗ്രസിന് സാധിച്ചുള്ളു. പിന്നീട് കോണ്‍ഗ്രസിലെ 15 എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറി. കേന്ദ്ര ഭരണം കൈമുതലായുള്ള ബി ജെ പി പണം ഇറക്കി ഇത്തവണയും അത്തരം നീക്കങ്ങള്‍ നടത്തിയേക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നീക്കം ആരംഭിച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.