Go First: മെയ് 3, 4 തീയതികളിലെ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്

Go First Airlines Update:  മെയ് 3, 4 തീയതികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻസ് ഡിജിസിഎയെ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : May 2, 2023, 05:05 PM IST
  • മെയ് 3, 4 തീയതികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻസ് ഡിജിസിഎയെ അറിയിച്ചു.
Go First: മെയ് 3, 4 തീയതികളിലെ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്

Go First Airlines Update: മെയ് 3, 4 തീയതികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻസ് ഡിജിസിഎയെ (Directorate of Civil Aviation - DGCA) അറിയിച്ചു.  

അതേസമയം, GoFirst വെബ്‌സൈറ്റ് മെയ് 3-ന് തിരക്കേറിയ ഡൽഹി-മുംബൈ റൂട്ടിൽ ഒരു ഫ്ലൈറ്റും കാണിക്കുന്നില്ല, കൂടാതെ എല്ലാ മുംബൈ-ഡൽഹി വിമാനങ്ങളും മെയ് 4-ന്  'Sold Out' കാണിക്കുന്നു.  അതായത് റിപ്പോര്‍ട്ട് അനുസരിച്ച്  മെയ്‌ 3 ബുധന്‍ മെയ്‌ 4 വ്യാഴം ദിവസങ്ങളില്‍ എയർലൈൻ ബുക്കിംഗുകളൊന്നും എടുക്കുന്നില്ല. കൂടാതെ, ചില ട്രാവൽ പോർട്ടലുകൾ ഈ രണ്ട് ദിവസത്തേക്ക് GoFirst ഓപ്ഷൻ നൽകുന്നില്ല.

Also Read:  Karnataka Assembly Elections 2023: ബജ്‌റംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും, ജനഹിത വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്‌ പ്രകടനപത്രിക

അതേസമയം, ഗോ ഫസ്റ്റ് എയർലൈൻ യുഎസ് കോടതിയിൽ മെയ് 2 ചൊവ്വാഴ്ച അടിയന്തര ഹര്‍ജി ഫയൽ ചെയ്തതായി റിപ്പോർട്ട്. ഉണ്ട്. അതായത്, വിമാന എഞ്ചിനുകൾ വിതരണം ചെയ്യാത്തതിന്‍റെ പേരിൽ എയർക്രാഫ്റ്റ് എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് ആൻഡ് വിറ്റ്നിക്കെതിരെയാണ് ഹര്‍ജി ഫയര്‍ ചെയ്തിരിയ്ക്കുന്നത്. എന്‍ജിനുകള്‍ ഉടന്‍ ലഭിച്ചില്ല എങ്കില്‍ എയര്‍ലൈന്‍ കടക്കെണിയില്‍ പെട്ടുപോകും  എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 

Also Read:  Surya Gochar 2023: ശുക്രന്‍റെ രാശിയില്‍ സൂര്യന്‍റെ  സംക്രമണം ഈ 3 രാശിക്കാരുടെ മേല്‍ സമ്പത്ത് വര്‍ഷിക്കും!! 

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ  (Directorate of Civil Aviation - DGCA) കണക്കുകൾ പ്രകാരം, എയർലൈനിന്‍റെ വിപണി വിഹിതം മാർച്ചിൽ 6.9% ആയിരുന്നു, ഒരു വർഷം മുമ്പ് ഇത് 9.8% ആയിരുന്നു.

അതേസമയം, തികച്ചും ആകസ്മികമായി വിമാനം റദ്ടാക്കപ്പെട്ടതോടെ പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി. ഗോ ഫസ്റ്റ് വിമാനയാത്രയ്ക്ക്  ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ വിമാനങ്ങൾ മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കിയതായി സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടു. അടിയന്തിരമായി യാത്ര ചെയ്യേണ്ട പല യാത്രക്കാരും വിമാനം റദ്ടാക്കപ്പെട്ട സാഹചര്യത്തില്‍ മറ്റ് എയര്‍ ലൈനുകളില്‍ ടിക്കറ്റ് ലഭിക്കാതെ വലയുകയാണ്.

എയര്‍ലൈന്‍ മുന്‍കൂട്ടി അറിയിക്കാതെ വെറും 24 മണിക്കൂര്‍ മുന്‍പ് വിമാനം റദ്ടാക്കിയതായി അറിയിയ്ക്കുകയായിരുന്നു, റീഫണ്ടോ അടുത്ത ബുക്കിംഗ് ഓപ്ഷനുകളോ ഇല്ല, എന്നാണ് ഒരു യാത്രക്കാരന്‍ പരാതിപ്പെടുന്നത്  

അതേസമയം, ഗോ ഫസ്റ്റ് എയര്‍ ലൈന്‍സ് സര്‍വീസ് സംബന്ധിക്കുന്ന പരാതികള്‍ ഒന്നും യാത്രക്കാരുടെ ഭാഗത്തുനിന്നും മാര്‍ച്ച്‌ മാസത്തില്‍ ലഭിച്ചിട്ടില്ല എന്ന് DGCA അറിയിച്ചു.  ഡിജിസിഎയുടെ കണക്കുകൾ പ്രകാരം മാർച്ചിൽ യാത്രക്കാരുമായി ബന്ധപ്പെട്ട പരാതികൾ ലഭിക്കാതിരുന്നത് വിസ്താരയും ഗോ ഫസ്റ്റും മാത്രമായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News