Gaganyaan Mission: 2035 ൽ സ്വന്തം ബഹിരാകാശ നിലയം, 2040 ല്‍ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരൻ!! ബഹിരാകാശ ലക്ഷ്യം സെറ്റ് ചെയ്ത് പ്രധാനമന്ത്രി മോദി

Gaganyaan Mission: ചന്ദ്രയാൻ -3 യുടെ മഹത്തായ വിജയം ഇന്ത്യൻ ശാസ്ത്രജ്ഞർക്കിടയിൽ ബഹിരാകാശത്തെക്കുറിച്ചുള്ള ആവേശം ഉയർത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ വിജയത്തിന് ശേഷം ആദിത്യ എൽ1 ന്‍റെ വിജയം സത്യത്തില്‍ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 05:36 PM IST
  • 2035 ൽ സ്വന്തം ബഹിരാകാശ നിലയം, 5 വര്‍ഷത്തിനകം ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരനെ എത്തിയ്ക്കുക, തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ശാസ്ത്രജ്ഞരുമായി പങ്കുവച്ചു.
Gaganyaan Mission: 2035 ൽ സ്വന്തം ബഹിരാകാശ നിലയം, 2040 ല്‍ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരൻ!! ബഹിരാകാശ ലക്ഷ്യം സെറ്റ് ചെയ്ത് പ്രധാനമന്ത്രി മോദി

Gaganyaan Mission: ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികനെ അയക്കുക, ബഹിരാകാശ നിലയം വികസിപ്പിക്കുക എന്നിവയുൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ അതിമഹത്തായ ലക്ഷ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

Also Read:  Free LPG Cylinder: ദീപാവലി മുതൽ വർഷത്തിൽ 2 ഗ്യാസ് സിലിണ്ടർ സൗജന്യം..!! 

2035 ൽ സ്വന്തം ബഹിരാകാശ നിലയം, 5 വര്‍ഷത്തിനകം ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരനെ എത്തിയ്ക്കുക, തുടങ്ങി  നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ശാസ്ത്രജ്ഞരുമായി പങ്കുവച്ചു.  ഗഗൻയാൻ ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകളും ഒക്‌ടോബർ 21 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ബഹിരാകാശയാത്രിക റെസ്‌ക്യൂ സിസ്റ്റം ടെസ്റ്റ് വെഹിക്കിളിന്‍റെ ആദ്യ പ്രദർശന പറക്കലും അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഈ നിർദ്ദേശങ്ങൾ നൽകിയത്. കൂടാതെ, ഗഗൻയാൻ ദൗത്യത്തെക്കുറിച്ചും ബഹിരാകാശ ലക്ഷ്യത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തി.  

Also Read:  MP Assembly Election 2023:  വാഗ്ദാനങ്ങളുടെ പരമ്പര!! മധ്യപ്രദേശ് കോണ്‍ഗ്രസ്‌ നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി 
 
ചന്ദ്രയാൻ -3 യുടെ മഹത്തായ വിജയം ഇന്ത്യൻ ശാസ്ത്രജ്ഞർക്കിടയിൽ ബഹിരാകാശത്തെക്കുറിച്ചുള്ള ആവേശം ഉയർത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ വിജയത്തിന് ശേഷം ആദിത്യ എൽ1 ന്‍റെ വിജയം സത്യത്തില്‍ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ബഹിരാകാശത്ത് ശക്തമായ സാന്നിധ്യം നിലനിർത്താൻ ഇത്തരം ദൗത്യങ്ങൾ തുടരുമെന്ന സൂചനയാണ് രാജ്യം നല്‍കുന്നത്.  ആ സാഹചര്യത്തില്‍ ഇന്ത്യ നടത്തുന്ന ഗഗൻയാൻ ദൗത്യവും ഒരു വലിയ  നാഴികക്കല്ലായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഗഗൻയാൻ ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകൾ യോഗം അവലോകനം ചെയ്യുകയും 2025 ൽ വിക്ഷേപണം സ്ഥിരീകരിക്കുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. യോഗത്തിൽ ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും വീനസ് ഓർബിറ്റർ മിഷൻ, മാർസ് ലാൻഡർ എന്നിവയുൾപ്പെടെ വിവിധ ഗ്രഹങ്ങളുടെ ദൗത്യങ്ങൾക്കായി പ്രവർത്തിക്കാൻ ശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവുകളിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധത വീണ്ടും ഊന്നിപ്പറയുകയും ചെയ്തു....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News