G20 Summit: കോവിഡ് നെഗറ്റീവ്, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇന്ത്യാ സന്ദർശനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു

G20 Summit Update:  അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് തിങ്കളാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന്  ബൈഡന്‍റെ ഇന്ത്യ യാത്രയുമായി  ബന്ധപ്പെട്ട് സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 11:25 AM IST
  • ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ബൈഡൻ വ്യാഴാഴ്ച ന്യൂഡൽഹിയിലേക്ക് പോകുമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും എൻഎസ്എ ജേക്ക് സള്ളിവൻ അറിയിച്ചു.
G20 Summit: കോവിഡ് നെഗറ്റീവ്, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇന്ത്യാ സന്ദർശനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു

G20 Summit Update: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ രണ്ടാം തവണയും കോവിഡ് -19 നെഗറ്റീവായതായും G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പോകുമെന്നും വൈറ്റ് ഹൗസ് ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചു.

 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ബൈഡൻ വ്യാഴാഴ്ച ന്യൂഡൽഹിയിലേക്ക് പോകുമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും എൻഎസ്എ ജേക്ക് സള്ളിവൻ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന G20 ഉച്ചകോടിയുടെ ഔദ്യോഗിക സെഷനുകളിൽ യുഎസ് പ്രസിഡന്‍റ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Also Read: G20 Summit: അമേരിക്കന്‍ പ്രഥമ വനിത ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് തിങ്കളാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന്  ബൈഡന്‍റെ ഇന്ത്യ യാത്രയുമായി  ബന്ധപ്പെട്ട് സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതോടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍  ബൈഡന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. രണ്ടു തവണയും അദ്ദേഹത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടെയാണ് ബൈഡന്‍റെ ഇന്ത്യാ സന്ദര്‍ശനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തുവന്നത്. 

Also Read:  G20 Summit: ജി20 ഉച്ചകോടി, കനത്ത സുരക്ഷയില്‍  തലസ്ഥാനം, ഡൽഹി മെട്രോയുടെ ഈ  സ്റ്റേഷനുകൾ മൂന്നു ദിവസം അടഞ്ഞു കിടക്കും 

അറിയിപ്പ് അനുസരിച്ച് വ്യാഴാഴ്‌ച, G20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ഇന്ത്യയിലേയ്ക്ക് യാത്ര തിരിയ്ക്കും, വെള്ളിയാഴ്ച പ്രസിഡന്‍റ് ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കും. ഞായറാഴ്ച, G20 ഉച്ചകോടിയുടെ ഔദ്യോഗിക സെഷനുകളിൽ പ്രസിഡന്‍റ് പങ്കെടുക്കും…”, എൻഎസ്എ ജേക്ക്  സള്ളിവൻ പറഞ്ഞു. 

കോവിഡ് [പരിശോധനാ ഫലം നെഗറ്റീവ് ആയിരിയ്ക്കുന്ന സാഹചര്യത്തിലും  പ്രസിഡന്‍റ്  ബൈഡന്‍ കോവിഡ്  പ്രോട്ടോക്കോള്‍ പാലിയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി ഒരു ബ്രീഫിംഗിൽ പറഞ്ഞു.  പ്രസിഡന്‍റ്  ബൈഡൻ നിലവില്‍ രോഗലക്ഷണങ്ങളൊന്നും അനുഭവിക്കുന്നില്ല. സി‌ഡി‌സി മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വീടിനകത്തും ആളുകൾക്ക് ചുറ്റുമുള്ളപ്പോഴും അദ്ദേഹം മാസ്ക് ധരിയ്ക്കുന്നു. കൂടതെ, ആളുകളുമായി ഇടപെടുമ്പോള്‍ സാമൂഹിക അകലം പാലിയ്ക്കാന്‍ ശ്രദ്ധിക്കുന്നു, അവര്‍ വ്യക്തമാക്കി. 

സെപ്റ്റംബര്‍ 9, 10 തീയതികളിൽ നടക്കാനിരിക്കുന്ന  G20 ഉച്ചകോടിക്കായി ഇന്ത്യയിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് അമേരിക്കന്‍ പ്രഥമ വനിതയ്ക്ക്  കോവിഡ്  സ്ഥിരീകരിയ്ക്കുന്നത്. ഇതോടെ ബൈഡന്‍റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.  

അതേസമയം,  G20 ഉച്ചകോടിയില്‍  പങ്കെടുക്കുന്ന ജോ ബൈഡന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിയ്ക്കുന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിനോടകം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് യുഎസ് സൈനിക വിമാനം  ഇന്ത്യയില്‍ എത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News