Viral Video: കുരങ്ങൻ തുണിയലക്കുന്നത് കണ്ടിട്ടുണ്ടോ? കല്യാണം കഴിച്ച കുരങ്ങനാകുമെന്ന് സോഷ്യൽ മീഡിയ - വീഡിയോ വൈറൽ

Viral Video: കുരങ്ങൻ കല്യാണം കഴിച്ചിട്ടുണ്ടാകും അതുകൊണ്ടാണ് ഇങ്ങനെ പണിയെടുക്കുന്നത് എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 06:38 PM IST
  • വളരെ വൃത്തിയായി വസ്ത്രങ്ങൾ കഴുകുന്ന കുരങ്ങിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.
  • ആരോടോ ദേഷ്യം ഉള്ളത് പോലെയാണ് കുരങ്ങന്റെ തുണിയലക്കൽ.
  • വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Viral Video: കുരങ്ങൻ തുണിയലക്കുന്നത് കണ്ടിട്ടുണ്ടോ? കല്യാണം കഴിച്ച കുരങ്ങനാകുമെന്ന് സോഷ്യൽ മീഡിയ - വീഡിയോ വൈറൽ

നമ്മളെ അത്ഭുതപ്പെടുത്തുന്നതും ചിരിപ്പിക്കുന്നതുമായി നിരവധി വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എത്ര വേ​ഗമാണ് ഇവ വൈറലാകുന്നത് എന്നതിന്റെ കാരണം മനസിലാക്കാൻ അതിന്റെ കാഴ്ചക്കാരുടെ എണ്ണം നോക്കിയാൽ മാത്രം മതി. മനുഷ്യരുടെയും മൃ​ഗങ്ങളുടെയുമൊക്കെ ചിരിപടർത്തുന്ന വീഡിയോകൾ ഇക്കൂട്ടത്തിലുണ്ടാകും. മൃ​ഗങ്ങളുടെ വീഡിയോയ്ക്കാണ് കൂടുതലും കാഴ്ചക്കാരാണുള്ളത്. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. 

കുരങ്ങന്മാരുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മനുഷ്യർ കാണിക്കും പോലൊക്കെ ചെയ്യാൻ കുരങ്ങന്മാർക്ക് സാധിക്കും. വളരെ വൃത്തിയായി വസ്ത്രങ്ങൾ കഴുകുന്ന കുരങ്ങിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. തുണി നനയ്ക്കുന്ന കണ്ടാൽ ശരിക്കും നമ്മൾ ചിരിച്ച് പോകും. ആരോടോ ദേഷ്യം ഉള്ളത് പോലെയാണ് കുരങ്ങന്റെ തുണിയലക്കൽ. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലബിക്കുന്നത്. 

Also Read: Viral Video: പെരുമ്പാമ്പിനെ തുരത്താൻ ബുൾഡോസർ, പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ

 

കുരങ്ങൻ കല്യാണം കഴിച്ചിട്ടുണ്ടാകും എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വളരെയേറെ ആസ്വദിക്കുന്നുണ്ട്. വീഡിയോ ഇതുവരെ 14,000-ലധികം പേർ കണ്ടുകഴിഞ്ഞു. ഭാര്യയെ ഭയന്ന് ഭർത്താക്കന്മാർ ജോലി ചെയ്യുന്ന പോലെയാണ് കുരങ്ങനും ചെയ്യുന്നതെന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. 45 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News