റൂർക്കല സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

ശാരീരിക അസ്വാസ്ഥ്യതകളുമായി നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last Updated : Jan 6, 2021, 03:19 PM IST
  • പ്ലാന്റിലെ കൽക്കരി രാസ വിഭാ​ഗത്തിലാണ് സംഭവം
  • ഇൗ സമയം 10 ഒാളം തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നു. മരിച്ച നാല് തൊഴിലാളികളെയും ഉടൻ സമീപത്തെ ഇസ്പത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
  • റൂർക്കേലയിൽ ജർമ്മൻ സഹകരണത്തോടെ സ്ഥാപിച്ച സ്റ്റീൽ പ്ലാന്റ് (ആർഎസ്പി) ആണിത്. കേന്ദ്ര സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യയുടെ കീഴിലാണിത്.
റൂർക്കല സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

ഭുവനേശ്വർ: റൂർക്കല സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. ശാരീരിക അസ്വാസ്ഥ്യതകളുമായി നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പ്ലാന്റിലെ കൽക്കരി രാസ  വിഭാ​ഗത്തിലാണ് സംഭവം. ഇൗ സമയം 10 ഒാളം തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നു. മരിച്ച നാല് തൊഴിലാളികളെയും ഉടൻ സമീപത്തെ ഇസ്പത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർബൺ മോണോകസൈഡാണ് പുറത്തേക്ക് വന്ന വാതകമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മരിച്ച നാല് തൊഴിലാളികളും കരാർ ജീവനക്കാരാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റൂർഖല സ്റ്റീൽ പ്ലാന്റ് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ഒഡീഷയിലെ റൂർക്കേലയിൽ  ജർമ്മൻ സഹകരണത്തോടെ സ്ഥാപിച്ച സ്റ്റീൽ പ്ലാന്റ് (ആർഎസ്പി) ആണിത്. കേന്ദ്ര സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യയുടെ കീഴിലാണിത്. 

 

ALSO READ:D​isease x, ആഫ്രിക്കൻ കാടുകളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ആ വൈറസ്

എന്താണ് കാർബൺ മോണോക്സൈഡ്

നിറമില്ലാത്തതും ഗന്ധമില്ലാത്തതും രുചിയില്ലാത്തതും വായുവിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതുമായ ഒരു വിഷവാതകമാണിത്‌. ഒരു കാർബൺ ആറ്റവും ഒരു ഓക്സിജൻ ആറ്റവും സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സം‌യുക്തം. കാർബൺ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ ഭാഗികമായ ഓക്സീകരണം നടക്കുമ്പോൾ, കാർബൺ ഡയോക്സൈഡ് ഉണ്ടാക്കാൻ ആവശ്യമായ Oxygen ഇല്ലെങ്കിലാണ്‌ കാർബൺ മോണോക്സൈഡ് ഉണ്ടാവുന്നത്. കാർബൺ മോണോക്സൈഡ് ഭൗമാന്തരീക്ഷത്തിൽ വളരെ ചെറിയ അളവിൽ കാണപ്പെടുന്നു.

(0.1 ppm) വീടുകളിൽ 0.5 മുതൽ 5 ppm വരെയും ഗാസ് അടുപ്പുകൾക്ക് സമീപം 5 മുതൽ 30 ppm വരെ അളവിലും കാർബൺ മോണോക്സൈഡ് കാണപ്പെടുന്നു. ശ്വസന വായുവിൽ കൂടെ കലരുന്ന കാർബൺ മോണോക്സൈഡ് രക്തത്തിൽ കലർന്ന്  ഒാക്സിജന്റെ അളവ് രക്തത്തിൽ(Blood) നിന്നും കുറക്കുന്നു. ഇതിന്റെ അളവ് അനുസരിച്ചായിരിക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുക. തലവേദന,തല ചുറ്റൽ, ഒക്കെ അനുഭവപ്പെടാം.

ALSO READ:ഇത് BJP വാക്‌സിന്‍, ഒരിക്കലും സ്വീകരിക്കില്ല: പ്രഖ്യാപനവുമായി കോണ്‍ഗ്രസ് എംഎല്‍എ

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News