New Delhi: രാഹുല്‍ ഗാന്ധിയെന്ന പേര് കേട്ടാല്‍..... ഇതാണ് ഇപ്പോള്‍ Smriti Iraniയുടെ അവസ്ഥ... വര്‍ഷങ്ങളായി വിടാതെ പിന്നാലെ കൂടിയിരിയ്ക്കുകയുമാണ്....
ഹാഥരസില്‍ ദളിത് പെണ്‍കുട്ടി അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ "വളരെ വൈകി" പ്രതികരിച്ച കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികബില്ലുകള്‍ക്കെതിരെ രാഹുല്‍ഗാന്ധി (Rahul Gandhi) യുടെ നേതൃത്വത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കെതിരെ വളരെ പെട്ടെന്ന് തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധി സോഫയിലിരിക്കുന്ന VIP കര്ഷകനാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.
"ട്രാക്ടറില്‍ ഇരിക്കാന്‍ പോലും സോഫാ സീറ്റുകള്‍ ഉപയോഗിക്കുന്ന ആളാണ് രാഹുല്‍. ചെറുകിട, ഇടത്തരം കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്ന സംവിധാനത്തെ ഒരിക്കലും പിന്തുണയ്ക്കാന്‍ ഇതുപോലുള്ള വിഐപി കര്‍ഷകര്‍ക്ക് കഴിയില്ല," സ്മൃതി ഇറാനി പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ ട്രാക്ടറിന് മുകളില്‍ സോഫാ സീറ്റുകള്‍ ഘടിപ്പിച്ച് യാത്ര ചെയ്ത രാഹുലിന്റെ പ്രവര്‍ത്തി പരാമര്‍ശിച്ചായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകള്‍.
അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ ചവറ്റുകുട്ടയിലിടുമെന്ന രാഹുലിന്റെ പ്രസ്താവനയും സ്മൃതി ഇറാനി തള്ളിക്കളഞ്ഞു. ഇനി അധികാരത്തിലെത്തുകയെന്നത് രാഹുലിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ്. പാര്‍ലമെന്ററി പാരമ്പര്യങ്ങളെ മാനിക്കുന്ന സ്വഭാവമല്ല രാഹുല്‍ കാണിക്കുന്നത്. അത് ഒരിക്കലും രാഹുലില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
എന്നാല്‍, സോഷ്യല്‍ മീഡിയയും ഒട്ടും മോശമല്ല. രാഹുല്‍ ഗാന്ധിയെ വിട്ട് ഉത്തര്‍ പ്രാദേശിലേയ്ക്ക് ശ്രദ്ധിക്കൂവെന്നാണ് Social Media പറയുന്നത്.
അതിനു കാരണവുമുണ്ട് . ഹാഥരസില്‍ ദളിത് പെണ്‍കുട്ടി അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിയുടെ പ്രതികരണം വളരെ വൈകിയാണ് എത്തിയത്. പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ വിഷയത്തില്‍ ഇടപെട്ടതും അവരുടെ രാഷ്ട്രീയ തത്പര്യവുമായിരുന്നു പ്രതിപാദ്യം. ദളിത് പെണ്‍കുട്ടി നേരിട്ട ക്രൂര പീഡനത്തിന് വ്യക്തമായ മറുപടി നല്‍കാതെ, സത്യം പുറത്തുവരും എന്ന മറുപടിയാണ് അവര്‍ നല്‍കിയത് എന്നതും ശ്രദ്ധേയമായി. പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് അര്‍ദ്ധരാത്രിയില്‍ ദഹിപ്പിച്ച് ദിവസങ്ങള്‍ക്കുശേഷമാണ് കേന്ദ്ര മന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത് എന്നതും ശ്രദ്ധേയമാണ് .
സത്യം പുറത്തുവരുമെന്നും "തെളിവുകളുടെ അടിസ്ഥാനത്തില്‍" കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.