കൊൽക്കത്ത: കൊൽക്കത്ത ഇന്ത്യൻ മ്യൂസിയത്തിൽ ഉണ്ടായ വെടവെയ്പ്പിൽ ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മ്യൂസിയത്തിൻറെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാനാണ് വെടിയുതിർത്തത്. രഞ്ജിത്ത് സാരംഗി എന്ന
സിഐഎസ്എഫ് ജവാനാണ് മരിച്ചത്.
#WATCH | Continuous firing by CISF Constable from his AK 47 in the Indian Museum CISF Barrack situated at Kolkata's Park Street. One died on spot, while another was injured. The constable who fired is still inside, Kolkata Police force deployed on spot pic.twitter.com/WqucNr0RJA
— ANI (@ANI) August 6, 2022
ഉടൻ കൊൽക്കത്ത പോലീസ് സ്ഥലത്ത് എത്തുകയും ഒന്നര മണിക്കൂറോളം നീണ്ട് നിന്ന ഒാപ്പറേഷന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. അതേസമയം പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...