വാർധ: മഹാരാഷ്ട്രയിലെ പുൽഗാമിൽ സൈനിക ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് ഓഫീസര്‍മാരടക്കം 17 പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. ഇവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ 1:30 -2:00 മണിയോടെ യാണ് വാർധ ജില്ലയിലുള്ള കേന്ദ്ര സൈനിക ആയുധശാലയിൽ പൊട്ടിത്തെറിയുണ്ടായത്. തീ പെട്ടെന്ന് വ്യാപിക്കുകയും നിരവധി ചെറിയ സ്ഫോടനങ്ങൾ ഉണ്ടായതായായും പ്രദേശവാസികൾ പറയുന്നു. നാഗ്പൂരില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് പുല്‍ഗാം .