FASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം

രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വത്കരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന  ഫാസ്ടാഗ്  (FASTag) സംവിധാനം ഫെബ്രുവരി 15മുതല്‍  നിര്‍ബന്ധമാക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 11, 2021, 09:11 PM IST
  • ഫാസ്ടാഗ് (FASTag) സംവിധാനം ഫെബ്രുവരി 15മുതല്‍ നിര്‍ബന്ധമാക്കുന്നു.
  • മുന്‍പ് ജനുവരി 1മുതല്‍ ഫാസ്ടാഗ് (FASTag) നിര്‍ബന്ധമാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്, എന്നാല്‍, കോവിഡ് മഹാമാരിമൂലം FASTag നിര്‍ബന്ധമാക്കല്‍ നീട്ടിവയ്ക്കുകയായിരുന്നു.
  • ഫാസ്ടാഗ് (FASTag) സംവിധാനം നിര്‍ബന്ധമാകുന്നതോടെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ കടക്കാന്‍ ഇനി ഫാസ്ടാഗ് അനിവാര്യമാകും. അല്ലാത്ത പക്ഷം കനത്ത പിഴയാണ് അടയ്‌ക്കേണ്ടി വരിക.
FASTag: ഫെബ്രുവരി 15മുതല്‍  ടോള്‍ പ്ലാസ കടക്കണമെങ്കില്‍  ഫാസ്ടാഗ് നിര്‍ബന്ധം

New Delhi: രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വത്കരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന  ഫാസ്ടാഗ്  (FASTag) സംവിധാനം ഫെബ്രുവരി 15മുതല്‍  നിര്‍ബന്ധമാക്കുന്നു.  

മുന്‍പ് ജനുവരി 1മുതല്‍ ഫാസ്ടാഗ്  (FASTag) നിര്‍ബന്ധമാക്കുമെന്നായിരുന്നു  റിപ്പോര്‍ട്ട്, എന്നാല്‍, കോവിഡ് മഹാമാരിമൂലം  FASTag നിര്‍ബന്ധമാക്കല്‍  നീട്ടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 15 വരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സമയം അനുവദിച്ചിരുന്നു.  ആ സമയ പരിധി അവസാനിക്കുന്നതോടെ തിങ്കളാഴ്ച മുതല്‍    ഫാസ്ടാഗ്  (FASTag) സംവിധാനം  നിര്‍ബന്ധമാകും.

 ഫാസ്ടാഗ്  (FASTag) സംവിധാനം  നിര്‍ബന്ധമാകുന്നതോടെ  ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ കടക്കാന്‍ ഇനി ഫാസ്ടാഗ് അനിവാര്യമാകും.  അല്ലാത്ത പക്ഷം കനത്ത പിഴയാണ് അടയ്‌ക്കേണ്ടി വരിക.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്  (Union Ministry of Road Transport and Highways) ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്.  ദേശീയ പാതകളില്‍ നിന്ന് ഈടാക്കുന്ന ടോളുകളില്‍ 80&വും ഫാസ്ടാഗ് വഴിയാണ്.  ഫാസ്ടാഗ് നല്‍കുന്ന നേട്ടങ്ങള്‍ നിരവധിയാണ്.  അതില്‍ മുഖ്യമായതാണ് സമയലാഭം. 

 ഫാസ്ടാഗ്  (FASTag) ഉള്ള വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെ വാഹനവുമായി മുന്നോട്ടുപോകാം. വാഹനത്തിന്‍റെ  മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗാണ് ഫാസ്ടാഗ്   (FASTag). ഇത് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ കടന്നുപോയാല്‍ ആവശ്യമായ ടോള്‍  തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗ് ലിങ്ക് ചെയ്ത പ്രീപ്പെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ടോള്‍ ഇനത്തിലേക്ക് പോകും. അതായത് ടോള്‍  തുക അടയ്ക്കാനായി വാഹനങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ട, ഒപ്പം സമയ ലാഭവും ഗതാഗത കുരുക്കില്‍ നിന്നും മോചനവും ലഭിക്കും .

Also read: FASTag സംവിധാനം നാളെ മുതൽ പൂർണ്ണമായി നടപ്പാക്കില്ല

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് (Digital Payment)വർധിപ്പിക്കുക എന്നതും ഫാസ്ടാഗ്  സംവിധാനം നടപ്പിലാക്കുന്നതിന്‍റെ പിന്നിലെ മുഖ്യ ലക്ഷ്യമാണ്‌.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News