FASTag: തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഫാസ്ടാഗ് നി​ര്‍​ബ​ന്ധം, ഇ​നി നീ​ട്ടി​ല്ലെ​ന്ന് നിതിന്‍ ഗ​ഡ്ക​രി

ഫെബ്രുവരി 15മുതല്‍  ടോള്‍ പ്ലാസ കടക്കണമെങ്കില്‍   FASTag നിര്‍ബന്ധം. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2021, 12:09 AM IST
  • ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ FASTag നിര്‍ബന്ധം.
  • ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് രീ​തി​യി​ല്‍ പ​ണം അ​ട​യ്ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ FASTag നി​ര്‍​ബ​ന്ധ​മാ​ക്കി​യ സ​മ​യ​പ​രി​ധി ഇനി നീ​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി
  • വാ​ഹ​ന​ങ്ങ​ളി​ല്‍ ഫാ​സ്ടാ​ഗ് ( FASTag) ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ഫാ​സ്ടാ​ഗാ​ണെ​ങ്കി​ലും ടോളിന്‍റെ ഇ​ര​ട്ടി നി​ര​ക്കി​ന് തു​ല്യ​മാ​യ പി​ഴ ന​ല്‍​കേ​ണ്ടി​വ​രു​മെന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.
FASTag: തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഫാസ്ടാഗ് നി​ര്‍​ബ​ന്ധം,  ഇ​നി നീ​ട്ടി​ല്ലെ​ന്ന് നിതിന്‍  ഗ​ഡ്ക​രി

New Delhi: ഫെബ്രുവരി 15മുതല്‍  ടോള്‍ പ്ലാസ കടക്കണമെങ്കില്‍   FASTag നിര്‍ബന്ധം. 

ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് രീ​തി​യി​ല്‍ പ​ണം അ​ട​യ്ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ FASTag നി​ര്‍​ബ​ന്ധ​മാ​ക്കി​യ സ​മ​യ​പ​രി​ധി ഇനി നീ​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി (Nitin Gadkari) വ്യക്തമാക്കി. വാ​ഹ​ന​ങ്ങ​ളി​ല്‍ ഫാ​സ്ടാ​ഗ്  ( FASTag) ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ഫാ​സ്ടാ​ഗാ​ണെ​ങ്കി​ലും  ടോളിന്‍റെ ഇ​ര​ട്ടി നി​ര​ക്കി​ന് തു​ല്യ​മാ​യ പി​ഴ ന​ല്‍​കേ​ണ്ടി​വ​രു​മെന്നും  കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

2016 മുതലാണ്‌  ഫാ​സ്ടാ​ഗ്  (FASTag) സൗ​ക​ര്യം നി​ല​വി​ല്‍ വ​ന്ന​ത്. 2021 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ടോ​ള്‍​പ്ലാ​സ​ക​ളി​ല്‍ ഫാ​സ്ടാ​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​  സര്‍ക്കാരിന്‍റെ  നേ​ര​ത്തെ​യു​ള്ള ഉ​ത്ത​ര​വ്. കോവിഡ് മഹാമാരിമൂലം   പി​ന്നീ​ട​ത് ഫെ​ബ്രു​വ​രി 15ലേയ്​ക്ക് നീ​ട്ടു​ക​യാ​യി​രു​ന്നു. അതനുസരിച്ച് ഫെബ്രുവരി 14 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയമം നിലവില്‍ വരും 

ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോള്‍ പ്ലാസകളിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനും ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്.  ദേശീയ പാതകളില്‍ നിന്ന് ഈടാക്കുന്ന ടോളുകളില്‍ 80&വും ഫാസ്ടാഗ് വഴിയാണ്.  ഫാസ്ടാഗ് നല്‍കുന്ന നേട്ടങ്ങള്‍ നിരവധിയാണ്.  അതില്‍ മുഖ്യമായതാണ് സമയലാഭം. 

Also read: FASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം

 ഫാസ്ടാഗ്  (FASTag) ഉള്ള വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെ വാഹനവുമായി മുന്നോട്ടുപോകാം. വാഹനത്തിന്‍റെ  മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗാണ് ഫാസ്ടാഗ്   (FASTag). ഇത് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ കടന്നുപോയാല്‍ ആവശ്യമായ ടോള്‍  തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗ് ലിങ്ക് ചെയ്ത പ്രീപ്പെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ടോള്‍ ഇനത്തിലേക്ക് പോകും. അതായത് ടോള്‍  തുക അടയ്ക്കാനായി വാഹനങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ട, ഒപ്പം സമയ ലാഭവും ഗതാഗത കുരുക്കില്‍ നിന്നും മോചനവും ലഭിക്കും .

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് (Digital Payment)വർധിപ്പിക്കുക എന്നതും ഫാസ്ടാഗ്  സംവിധാനം നടപ്പിലാക്കുന്നതിന്‍റെ പിന്നിലെ മുഖ്യ ലക്ഷ്യമാണ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

 

 

 

 

Trending News