Farmers Protest: കര്‍ഷകസമരം പത്താം ദിവസത്തിലേയ്ക്ക്, ഇന്ന് വീണ്ടും ചര്‍ച്ച

കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ  കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേയ്ക്ക് കടന്നു.  

Last Updated : Dec 5, 2020, 09:31 AM IST
  • കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേയ്ക്ക് കടന്നു.
  • സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.
Farmers Protest: കര്‍ഷകസമരം പത്താം ദിവസത്തിലേയ്ക്ക്, ഇന്ന് വീണ്ടും ചര്‍ച്ച

New Delhi: കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ  കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേയ്ക്ക് കടന്നു.  

ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര നിലപാട് കര്‍ഷകര്‍ ഇന്നലെ തള്ളിയിരുന്നുവെങ്കിലും  സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. 

അതേസമയം, കര്‍ഷക സമരം  (Farmers protest) പത്താം ദിവസത്തിലേയ്ക്ക് കടന്നതോടെ സമരം കൂടുതല്‍ ശക്തമാക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. 

രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച്‌ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി തടയാനും കര്‍ഷകര്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. 

ചൊവ്വാഴ്ച ഭാരത് ബന്ദിനും  (Bharat Bandh) കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം കേന്ദ്ര  സര്‍ക്കാര്‍ അംഗീകരിക്കാത്തതിന തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജപ്പെട്ടത്.

Also read: Farmers Protest: ഒരടി പോലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍, ചൊവ്വാഴ്ച ഭാരത് ബന്ദ്

 പ്രാദേശിക നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകള്‍, താങ്ങുവില എന്നിവ നിലനിര്‍ത്തുമെന്ന ഉറപ്പ് നല്‍കി സമവായത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ഷകര്‍.

അതേസമയം, കര്‍ഷക  സമരത്തിന്‌   പിന്തുണയുമായി  നിരവധി പ്രമുഖര്‍  രംഗത്തെത്തുന്നുണ്ട്. 

Trending News