Farm Bill: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു, ചര്‍ച്ചകൂടാതെ രാജ്യസഭയിലും ബില്‍ പാസാക്കി

വിവാദമായ  കാര്‍ഷിക നിയമങ്ങള്‍ പാർലമെന്‍റ്  പിന്‍വലിച്ചു. പാർലമെന്‍റിന്‍റെ ഇരു സഭകളിലും ചര്‍ച്ച  കൂടാതെയാണ് ബില്‍ പാസാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 12:56 PM IST
  • വാദമായ കാര്‍ഷിക നിയമങ്ങള്‍ പാർലമെന്‍റ് പിന്‍വലിച്ചു.
  • പാർലമെന്‍റിന്‍റെ ഇരു സഭകളിലും ചര്‍ച്ച കൂടാതെയാണ് ബില്‍ പാസാക്കിയത്.
Farm Bill: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു, ചര്‍ച്ചകൂടാതെ രാജ്യസഭയിലും ബില്‍  പാസാക്കി

New Delhi: വിവാദമായ  കാര്‍ഷിക നിയമങ്ങള്‍ പാർലമെന്‍റ്  പിന്‍വലിച്ചു. പാർലമെന്‍റിന്‍റെ ഇരു സഭകളിലും ചര്‍ച്ച  കൂടാതെയാണ് ബില്‍ പാസാക്കിയത്. 

പാർലമെന്‍റിന്‍റെ  ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ  കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട  ബില്‍   (Farm Laws Repeal Bill 2021) സഭയില്‍  അവതരിപ്പിച്ചിരുന്നു.  ബില്ലില്‍ ചര്‍ച്ച വേണമെന്ന  ആവശ്യവുമായി  പ്രതിപക്ഷം ബഹളം  നടത്തുന്നതിനിടെയാണ് ഇരു സഭകളിലും  ശബ്ദ വോട്ടോടെ ബില്‍  പാസാക്കിയത്. 

Also Read: Farm Bill: ചര്‍ച്ച നടന്നില്ല, പ്രതിപക്ഷ ബഹളത്തിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ലോക്‌സഭ പാസാക്കി

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ്  (Narendra Singh Tomar) ഇരു സഭകളിലും   ബിൽ അവതരിപ്പിച്ചത്.  കാര്‍ഷിക ബില്‍   (Farm Bill) പിൻവലിക്കുന്നതിനുള്ള കാരണവും മന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി. മൂന്ന് നിയമങ്ങളും റദ്ദാക്കാനായി ഒറ്റ ബിൽ ആണ് സഭയിൽ അവതരിപ്പിച്ചത്.

ശീതകാല സമ്മേളനത്തില്‍  (Parliament Winter Session) ആദ്യം സഭയില്‍ അവതരിപ്പിച്ചത്  കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.  എന്നാല്‍, വിഷയത്തില്‍  പ്രതിപക്ഷം  ചര്‍ച്ച ആവശ്യപ്പെട്ട്  ബഹളം  നടത്തിയെങ്കിലും കൂടുതൽ ചർച്ചകൾ നടത്താതെയാണ്  ബില്‍  ലോക്‌സഭയിൽ പാസായത്.

പ്രതിപക്ഷ ബഹളത്തോടെയായിരുന്നു ലോക്‌സഭ ആരംഭിച്ചത്. 11 മണിക്ക് ആരംഭിച്ച സഭ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ശേഷം 12 മണിയോടെയാണ് വീണ്ടും ആരംഭിച്ചത്.  ബില പസക്കിയതോടെ പ്രതിക്ഷം  വീണ്ടും ബഹളം തുടര്‍ന്നു. ഇതോടെ   ലോക്‌സഭ ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവച്ചു.

എന്നാല്‍, ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി    എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തന്‍റെ  സർക്കാർ തയ്യാറാണെന്നും സഭ എങ്ങനെ പ്രവർത്തിക്കുന്നു എന്നതായിരിക്കണം പ്രധാന  മാനദണ്ഡമെന്നും അത് എങ്ങനെ തടസപ്പെട്ടു എന്നതല്ലെന്നും  അഭിപ്രായപ്പെട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News