EAM S Jaishankar: 'വിദേശ ഇന്ത്യക്കാർ നൽകുന്ന സേവനങ്ങൾ പ്രശംസനീയം'; ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടികാഴ്ച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

EAM S Jaishankar: ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ ഭരണാധികാരികളും പൗരൻമാരും നൽകുന്ന ആദരവിന് നന്ദിയുണ്ടെന്ന്  വിദേശകാര്യമന്ത്രി എസ് ജയശങ്കർ.

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 12:34 PM IST
  • ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടികാഴ്ച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ
  • മനാമ ഡയലോ​ഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം
EAM S Jaishankar: 'വിദേശ ഇന്ത്യക്കാർ നൽകുന്ന സേവനങ്ങൾ പ്രശംസനീയം'; ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടികാഴ്ച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

മനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടികാഴ്ച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. മനാമ ഡയലോ​ഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. 

ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ ഭരണാധികാരികളും പൗരൻമാരും നൽകുന്ന ആദരവിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. മനാമ ക്രൗൺ പ്ലാസ ​ഹൊട്ടലിൽ വെച്ച്  ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി നടത്തിയ കൂടികാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

നിലവിൽ 1.7 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടക്കുന്നത്. സമുദ്രസംരക്ഷണം, ഡാറ്റ കൈമാറ്റം, ഭീകരപ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

യുദ്ധം നടക്കുന്ന മേഖലകളിൽ സാധാരണ മനുഷ്യർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അടുത്ത അ‍ഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും വലിയ ശക്തികളിൽ ഒന്നായി മാറാൻ ഇന്ത്യക്ക് സാധിക്കുമെന്നും, അതിന് സഹായകരമായി വിദേശ ഇന്ത്യക്കാർ നൽകുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, പ്രമുഖ പ്രവാസ വ്യവസായി ഡോ. ബി. രവി പിള്ള, പ്രവാസി ഭാരതീയ സമ്മാൻ വിജയികൾ തുടങ്ങിയവർ പരിപാടിയിൽ  പങ്കെടുത്തു. മനാമ ഡയലോ​ഗിൽ പങ്കെടുക്കാനായി എത്തിയ വിദേശകാര്യമന്ത്രി ഇത് രണ്ടാം തവണയാണ് ബഹ്റൈൻ സന്ദർശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News