UPSC Civil Services Preliminary Exam 2021 : UPSC ജൂണിൽ നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

27.06.2021ൽ നടത്താൻ തീരുമാനിച്ചിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2021 മാറ്റിവെച്ചു പകരം 10.10.2021ൽ പരീക്ഷ നടത്തുമെന്നാണ് യു പി എസ് സി വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 13, 2021, 05:20 PM IST
  • കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സഹചര്യത്തിലാണ് അടുത്ത മാസം അവസാനം നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.
  • പകരം ഒക്ടോബർ പത്തിന് പരീക്ഷ സംഘടിപ്പിക്കുമെന്നാണ് യു പി എസ് സി തങ്ങളുടെ വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്.
  • കഴിഞ്ഞ വർഷം ഇതെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് മെയ് 31ൽ നിന്ന് ഓക്ടോബർ നാലിലേക്ക് മാറ്റിവെച്ചിരുന്നു
  • രണ്ടാം തരംഗ അതിരൂക്ഷമായകുന്നതിന് മുമ്പ് യു പി എസ് സി മെയിൻ 2020 എഴുത്ത് പരീക്ഷ സമാപിച്ചിരുന്നു.
UPSC Civil Services Preliminary Exam 2021 : UPSC ജൂണിൽ നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

New Delhi : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ജൂണിൽ നടത്താൻ തീരുമാനിച്ചിരുന്നു സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ (Civil Services Preliminary Exam 2021) മാറ്റിവെച്ചു. കോവിഡ് രണ്ടാം തരംഗം (COVID Second Wave in India) അതിരൂക്ഷമായ സഹചര്യത്തിലാണ് അടുത്ത മാസം അവസാനം നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.

പകരം ഒക്ടോബർ പത്തിന് പരീക്ഷ സംഘടിപ്പിക്കുമെന്നാണ് യു പി എസ് സി തങ്ങളുടെ വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്. 27.06.2021ൽ നടത്താൻ തീരുമാനിച്ചിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2021 മാറ്റിവെച്ചു പകരം 10.10.2021ൽ പരീക്ഷ നടത്തുമെന്നാണ് യു പി എസ് സി വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്.

ALSO READ : UPSC IES ISS 2021 recruitment: രജിസ്‌ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27

കഴിഞ്ഞ വർഷം ഇതെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് മെയ് 31ൽ നിന്ന് ഓക്ടോബർ നാലിലേക്ക് മാറ്റിവെച്ചിരുന്നു. കോവിഡ് രണ്ടാം തരംഗ അതിരൂക്ഷമായകുന്നതിന് മുമ്പ് യു പി എസ് സി മെയിൻ 2020 എഴുത്ത് പരീക്ഷ സമാപിച്ചിരുന്നു. എന്നാൽ അതിനി ശേഷമുള്ള ഇന്റർവ്യൂവ് നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.

ALSO READ : UPSC civil services prelims exam 2021: UPSC Civil Service പരീക്ഷ തീയതി പ്രഖ്യാപിച്ചു, എങ്ങനെ അപേക്ഷിക്കണം ചെയ്യേണ്ടത് ഇത്രമാത്രം

ഐഎഎസ് ഐഎഫ്എസ് ഐപിഎസ് എന്നീ സർവീസുകളിലേക്ക് പുതിയ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായിട്ടാണ് വർഷത്തിൽ മൂന്ന് ഘട്ടങ്ങളിലായി യു പി എസ് സി സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്.

ALSO READ : UPSC Prelims 2021 Notification: വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മാറ്റിവച്ചു, പരീക്ഷാ തിയതികളില്‍ മാറ്റമില്ല

ഇത് കൂടാതെ യു പി എസ് സി ഇപിഎഫ്ഒയിലെ എൻഫോവ്സ്മെന്റ് ഉദ്യോഗസ്ഥർക്കായുള്ള മെയ് 9ന് നടത്താനിരുന്ന പരീക്ഷയും മാറ്റിവെച്ചിരുന്നു. പുതുക്കിയ തിയതി പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് അറിയിക്കുമെന്നാണ് യു പി എസ് സി അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ എക്കണോമിക്ക് സർവീസിന്റെയും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിന്റെയും ഇന്റർവ്യൂവകൾ മാറ്റിവെച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News