DPS Rohini: അന്യായ ഫീസ്‌ ഈടാക്കി, DPS രോഹിണിയുടെ അംഗീകാരം റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍

DPS Rohini:  DPS സ്കൂള്‍ വലിയ തോതില്‍ ഫീസ് ക്രമക്കേടുകൾ നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.  ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍  സ്കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ കാരണം.  

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 05:59 PM IST
  • DPS സ്കൂള്‍ വലിയ തോതില്‍ ഫീസ് ക്രമക്കേടുകൾ നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ കാരണം.
DPS Rohini: അന്യായ ഫീസ്‌ ഈടാക്കി, DPS രോഹിണിയുടെ അംഗീകാരം റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍

New Delhi: ഡല്‍ഹിയിലെ ഏറ്റവും മികച്ച സ്കൂളുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഡിപിഎസ് രോഹിണിയുടെ അംഗീകാരം റദ്ദാക്കി സര്‍ക്കാര്‍. സ്കൂള്‍, ഫീസ് ക്രമക്കേട് നടത്തിയതായി  കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 

DPS സ്കൂള്‍ വലിയ തോതില്‍ ഫീസ് ക്രമക്കേടുകൾ നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.  ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍  സ്കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ കാരണം.  

Also Read:  Delhi HC: അമ്മയുടെ തീരുമാനം അന്തിമം, 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് അനുമതി നല്‍കി കോടതി 

വിദ്യാഭ്യാസ വകുപ്പും ഹൈക്കോടതിയും പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ സ്കൂൾ അധികൃതർ പാലിക്കുന്നില്ലെന്നു ഡല്‍ഹി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സ്കൂള്‍ അധികാരികൾ അനാവശ്യമായ ഫീസ് ഈടാക്കി രക്ഷിതാക്കളെ കൊള്ളയടിക്കുകയാണ്. 1973 ലെ ഡൽഹി സ്കൂൾ വിദ്യാഭ്യാസ ചട്ടങ്ങളുടെ റൂൾ 50 (xvii), 50 (xix) എന്നിവ ലംഘിച്ചതായും ഡല്‍ഹി  സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.  ഫീസ് വർദ്ധിപ്പിച്ചതിനും വാർഷിക സ്‌കൂൾ ഫീസിൽ 15%  കിഴിവ് നൽകാത്തതിനും സ്‌കൂളിനെതിരെ പരാതിയുണ്ടെന്നും  വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

Also Read:  FIFA World Cup 2022: ഇന്ത്യയ്ക്ക് അഭിമാന നിമിഷം, ലോകകപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുന്നത് ദീപിക പദുകോണ്‍

കൊറോണ മൂലം 2018-19, 2019-20 അധ്യയന വര്‍ഷങ്ങളില്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്നും, 2015-16ൽ സമർപ്പിച്ച സ്‌കൂളിന്‍റെ ഫീസ് ഘടനയ്‌ക്ക് പുറമേ ഈടാക്കിയ തുക റീഫണ്ട് ചെയ്യുകയും വർധിപ്പിച്ച ഫീസ് പിൻവലിക്കണമെന്നും സ്‌കൂളിനോട് ഡിഇഒ നിർദേശിച്ചിരുന്നു. എന്നാൽ, സ്കൂളിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം തൃപ്തികരമല്ലെന്നും ഉത്തരവിൽ പറയുന്നു.

കൂടാതെ, ഡൽഹി ഡെവലപ്‌മെന്‍റ്  അതോറിറ്റി അനുവദിച്ച ഭൂമിയിലാണ് ഡിപിഎസ് രോഹിണി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഭൂമി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് ഫീസ് വർധിപ്പിക്കുന്നതിന് മുമ്പ് സ്‌കൂൾ ഡയറക്ടറിൽ നിന്ന് (വിദ്യാഭ്യാസം) മുൻകൂർ അനുമതി തേടേണ്ടതുണ്ട്.

ഉത്തരവ് അനുസരിച്ച് 2022-23 ലെ നിലവിലെ അധ്യയന വര്‍ഷം പൂർത്തിയാകുന്നത് വരെ സ്‌കൂളിന് സാധാരണ നിലയിൽ പ്രവർത്തിക്കാനാകുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഈ സ്കൂളിൽ അതിനിടയിലോ പുതിയ സെഷനിലോ പുതിയ പ്രവേശനം ഉണ്ടാകില്ല.  

ഈ സ്‌കൂളിന്‍റെ അംഗീകാരം റദ്ദാക്കിയ സാഹചര്യത്തില്‍ പോരായ്മകൾ നീക്കിയാൽ സ്‌കൂളിന്‍റെ  അംഗീകാരം പുനഃസ്ഥാപിക്കാം. പോരായ്മകൾ നീക്കുന്നത് വരെ സ്‌കൂളിന്‍റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർദ്ധനയുടെ കാര്യത്തിൽ ഡൽഹി സർക്കാർ അതീവ ജാഗ്രതയിലാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.  വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ അനുമതിയില്ലാതെ ഡിഡിഎയിലോ മറ്റ് സർക്കാർ ഭൂമിയിലോ പണിത എല്ലാ സ്‌കൂളുകളോടും ഫീസ് വർധിപ്പിക്കരുതെന്ന് 2016ൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News