Air India: എയർ ഇന്ത്യയ്ക്ക് 10 ലക്ഷം പിഴ ചുമത്തി DGCA, ആവര്‍ത്തിക്കരുത് എന്ന നിര്‍ദ്ദേശവും

എയർ ഇന്ത്യയ്ക്കെതിരെ നടപടി സ്വീകരിച്ച് ഡയറക്‌ടറേറ്റ് ഓഫ് ഏവിയേഷൻ.

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 06:36 PM IST
  • എയർ ഇന്ത്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ട് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ
Air India: എയർ ഇന്ത്യയ്ക്ക്  10 ലക്ഷം പിഴ ചുമത്തി DGCA, ആവര്‍ത്തിക്കരുത് എന്ന നിര്‍ദ്ദേശവും

New Delhi: എയർ ഇന്ത്യയ്ക്കെതിരെ നടപടി സ്വീകരിച്ച് ഡയറക്‌ടറേറ്റ് ഓഫ് ഏവിയേഷൻ.

എയർ ഇന്ത്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ട് 10 ലക്ഷം രൂപ പിഴ ചുമത്തിയ ഡിജിസിഎ  (Directorate General of Civil Aviation - DGCA) ഇനിയും ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കരുത് എന്നും നിര്‍ദ്ദേശിച്ചു. സാധുവായ ടിക്കറ്റുള്ള യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതാണ് പിഴ ചുമത്തുന്നതിന് വഴിതെളിച്ചത്.

Also Read:   Good News..! എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്ക് കൂട്ടി, പുതിയ നിരക്കുകള്‍ അറിയാം

സംഭവം ശ്രദ്ധയില്‍പ്പെട്ട  ഡിജിസിഎ  വിഷയത്തില്‍ അന്വേഷണം നടത്തുകയും പിഴ ചുമത്തുകയുമായിരുന്നു. കൂടാതെ, പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഡിജിസിഎ    വിമാനക്കമ്പനിയോട് നിർദേശിച്ചു. അഥവാ, ഇക്കാര്യത്തില്‍ കമ്പനി പരാജയപ്പെട്ടാല്‍ ഡിജിസിഎ  തുടർ നടപടികളിലേക്ക്  കടക്കുമെന്നും വ്യക്തമാക്കി.

സംഭവം ശ്രധിയില്‍പ്പെട്ട സാഹചര്യത്തില്‍ എയർലൈനിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വിശദീകരണം കേള്‍ക്കുകയും ചെയ്തിരുന്നു. സാധുവായ ബോർഡിംഗ് പാസ് ഉണ്ടായിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതാണ് സംഭവം.  യാത്രക്കാരുടെ പക്കല്‍ സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും കൃത്യസമയത്ത് വിമാനത്തില്‍ കയറാൻ ഹാജരായിട്ടും എയർ ഇന്ത്യ ബോർഡിംഗ് നിരസിച്ചിരുന്നു. യാത്രക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണം നടത്തുകയും പിഴ ചുമത്തുകയും ചെയ്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News