Agnipath Recruitment 2022: സൈന്യത്തില്‍ ചേരാന്‍ സൂപ്പര്‍ അവസരം, അഗ്നിപഥിന് അംഗീകാരം നൽകി കാബിനറ്റ് കമ്മിറ്റി

യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അടിപൊളി അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 03:45 PM IST
  • അഗ്നിപഥ് എന്ന സേനാ പരിവർത്തന പദ്ധതിക്ക് അംഗീകാരം നൽകാനുള്ള ചരിത്രപരമായ തീരുമാനം സുരക്ഷാ കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി കൈക്കൊണ്ടതായി രാജ്നാഥ്സിംഗ്
Agnipath Recruitment 2022:  സൈന്യത്തില്‍ ചേരാന്‍ സൂപ്പര്‍ അവസരം, അഗ്നിപഥിന് അംഗീകാരം നൽകി കാബിനറ്റ് കമ്മിറ്റി

New Delhi: യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അടിപൊളി അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 

സൈന്യത്തിൽ ചേര്‍ന്ന് രാജ്യ സേവനം നടത്താന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായി ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.  ന്യൂഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ്  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും  മൂന്ന് സൈനിക മേധാവികളും ചരിത്രപരമായ ഈ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്.

Also Read: Big Breaking...!! ഒന്നര വര്‍ഷം 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി...!! നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ യുവശക്തിയെ സർക്കാർ മേഖലയിലും സൈനിക സേവന രംഗത്തും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഒന്നര വർഷത്തിനുള്ളിൽ എല്ലാ സർക്കാർ മേഖലയിലുമായി 10 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്തി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി.

ഈ ആശയം പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ  ദീർഘ വീക്ഷണത്തിന്‍റെയും  യുവശക്തിയിലുള്ള വിശ്വാസത്തിന്‍റെ  മകുടോദാഹരണമാണ് എന്ന്  കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. 
 
അഗ്നിപഥ് എന്ന സേനാ പരിവർത്തന പദ്ധതിക്ക് അംഗീകാരം നൽകാനുള്ള ചരിത്രപരമായ തീരുമാനം  സുരക്ഷാ കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി കൈക്കൊണ്ടതായി രാജ്നാഥ്സിംഗ് പറഞ്ഞു. ഈ പദ്ധതിയുടെ കീഴില്‍ യുവാക്കള്‍ക്ക് സേനയില്‍ ചേരാനുള്ള ബമ്പര്‍ അവസരമാണ് ലഭിക്കുക. 

ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആദ്യമായി നേരിട്ട് സൈനികമേഖലയിലേയ്‌ക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന പദ്ധതിയാണ് അഗ്നിപഥ് പദ്ധതി.  നാല് വര്‍ഷത്തെ 
സൈനിക സേവന കാലഘട്ടത്തിന് ശേഷവും സൈന്യത്തിൽ തുടരാനുള്ള അവസരവും ഈ പദ്ധതി നല്‍കുന്നു. 

ശമ്പളം, സേവന ശേഷം പിരിയുന്നവർക്കുള്ള പാക്കേജ്, ഡിസേബിളിറ്റി പാക്കേജ് തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങളും നാലു വർഷത്തെ സേവനത്തിന് ശേഷം യുവാക്കൾക്ക് ലഭിക്കും. യുവാക്കൾക്ക് ഹ്രസ്വകാല-ദീർഘകാല സേവനങ്ങൾക്കാണ് ഈ  പദ്ധതി അവസരം നൽകുന്നത്.  17 വയസ്സു മുതൽ പ്രവേശനം ലഭിക്കും. 6 മാസത്തെ കര്‍ശന പരിശീലനം. ഒപ്പം ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും  സൈന്യം പ്രദാനം ചെയ്യും. അഖിലേന്ത്യാ തലത്തിലുള്ള   സെലക്ഷൻ സംവിധാനത്തിലൂടെയാണ്  പ്രവേശനം ലഭിക്കുക. നാലു വർഷത്തെ സേവനത്തിന് ശേഷം 25% പേർക്ക് സൈന്യത്തിൽ തുടരാനും അവസരം ലഭിക്കും.  

10, 12,  പഠനം പൂർത്തിയാക്കിയവർക്കാണ്  ഈ പദ്ധതിയിലൂടെ  സൈന്യത്തിൽ ചേരാൻ അവസരം ലഭിക്കുക.  തുടക്കത്തില്‍ മാസ ശമ്പളമായി മുപ്പതിനായിരം രൂപ ലഭിക്കും. സേവനത്തിനിടെ ബലിദാനിയാവുകയോ ദിവ്യാംഗരാവുകയോ ചെയ്താൽ സൈന്യത്തിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യവും ആദരവും നൽകപ്പെടുമെന്നും സൈനിക മേധാവികൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News