Delhi Weather Update: ഡൽഹിയും ഉത്തരേന്ത്യയും ശൈത്യത്തിലേക്ക്; ഡൽഹിയിലെ വായു ​ഗുണനിലവാര സൂചിക 271 ആയി

North India Weather Forecast: ഡൽഹിയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 11:57 AM IST
  • വരും ദിവസങ്ങളിൽ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
  • അടുത്ത ഏതാനും ദിവസങ്ങളിൽ, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ നേരിയതോ മിതമായതോ ആയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
  • ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഡൽഹിയിൽ ശനിയാഴ്ചയോടെ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു
Delhi Weather Update: ഡൽഹിയും ഉത്തരേന്ത്യയും ശൈത്യത്തിലേക്ക്; ഡൽഹിയിലെ വായു ​ഗുണനിലവാര സൂചിക 271 ആയി

ന്യൂഡൽഹി: ഡൽഹിയിൽ വായു ​ഗുണനിലവാരം ചെറിയ തോതിൽ ഉയർന്നു. ഡൽഹിയിൽ എക്യുഐ 271, ഫരീദാബാദിൽ 251, ഗുരുഗ്രാമിൽ 250, ഗാസിയാബാദിൽ 212, നോയിഡയിൽ 208 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വെള്ളിയാഴ്ച, ആകാശം മിക്കവാറും തെളിഞ്ഞതായിരിക്കും (നവംബർ 18, 2022).  വരും ദിവസങ്ങളിൽ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത ഏതാനും ദിവസങ്ങളിൽ, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ നേരിയതോ മിതമായതോ ആയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഡൽഹിയിൽ ശനിയാഴ്ചയോടെ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസം വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് പ്രദേശത്താണ് ഉണ്ടായത്. കുറഞ്ഞ താപനില 11.3 ഡിഗ്രി സെൽഷ്യസും ഗുരുഗ്രാമിലെ ഏറ്റവും കുറഞ്ഞ താപനില 9.4 ഡിഗ്രി സെൽഷ്യസുമായിരുന്നു.

ALSO READ: Iran Earthquake: ഇറാനിൽ ഭൂചലനം; ഇറാന്റെ തെക്കൻ പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം

രാവിലെ, ദേശീയ തലസ്ഥാനത്തിന്റെ മിക്കയിടത്തും നേരിയ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ ചൂട് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് പ്രദേശത്തെ കൂടിയ താപനില 25.4 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിൽ നിന്ന് രണ്ട് ഡിഗ്രി കുറവാണ്. കുറഞ്ഞ താപനില സാധാരണയിൽ നിന്ന് ഒരു ഡിഗ്രി കുറവാണ്. അതുപോലെ, ഡൽഹിയിലെ പാലം പ്രദേശത്ത് കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസുമാണ്. രണ്ട് ദിവസം കൂടി തണുത്ത കാറ്റ് വീശുന്നത് ചൂട് ഇനിയും കുറയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

തലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മറുവശത്ത്, ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ‘മോശം’ വിഭാഗത്തിൽ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണി വരെ ഡൽഹിയിൽ 253 എക്യുഐ രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News