Delhi Heavy Rain: കനത്ത മഴയില്‍ രാജ്യ തലസ്ഥാനം ഉണര്‍ന്നു, പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ ഡൽഹിയും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടില്‍ മുങ്ങി.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് IMD പ്രവചിച്ചിരിയ്ക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ പ്രദേശങ്ങളില്‍ ഗതാഗതം താറുമാറായി.
കനത്ത മഴയും വെള്ളക്കെട്ടും കാരണം നോയിഡയിലും ഗ്രേറ്റർ നോയിഡയിലും 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
#WATCH | UP: Noida wakes up to rain lashing parts of the city
(Visuals from Noida Sector 20) pic.twitter.com/MMBJ7ExuAa
— ANI UP/Uttarakhand (@ANINewsUP) July 26, 2023
അതേസമയം യമുനയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. യമുനയിലെ ജലനിരപ്പ് വീണ്ടും ആശങ്കാജനകമായ നിലയിലെത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്, തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
#WATCH | Delhi: Waterlogging situation on ITO road after rain lashes parts of national capital. pic.twitter.com/aGn8XecqQD
— ANI (@ANI) July 26, 2023
യമുനയിലെ ജലനിരപ്പ് ചൊവ്വാഴ്ച രാത്രി 10:00 മണിയോടെ പഴയ യമുന പാലത്തിന് സമീപം 205.24 മീറ്ററാണ് രേഖപ്പെടുത്തിയത്. അപകടസൂചനയായ 205.33 മീറ്ററിൽ നിന്ന് 0.09 മീറ്റർ താഴെയാണ് ഇത്. എന്നാല്‍, വൈകുന്നേരം 7:00 ന് 205.32 മീറ്ററായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ജൂലൈ 10 ന് യമുനയിലെ ജലനിരപ്പ് അപകടനില മറികടന്നിരുന്നു. എന്നാല്‍, ജൂലൈ 13ന് 208.66 മീറ്റർ എന്ന പുതിയ റെക്കോർഡ് ഉയരത്തിൽ ജലനിരപ്പ് എത്തിയിരുന്നു.
ഉത്തരാഖണ്ഡിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും വെള്ളം ലഭിക്കുന്ന ഹരിയാനയിലെ യമുനാനഗറിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നും വെള്ളം തുറന്നു വിട്ടതാണ് ഡല്‍ഹിയില്‍ യമുനയിലെ ജലനിരപ്പ് ഉയരാൻ പ്രധാന കാരണം. യമുനയുടെ ഉയർന്ന ജലനിരപ്പ് കാരണം ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മൂലം ബുദ്ധിമുട്ടുകയാണ്.
ജൂലൈ 13ന് ശേഷം യമുനയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുമായി സംസാരിക്കുകയും ഡൽഹിയിലെ യമുനാ നദിയുടെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...