Delhi Pollution: ഡൽഹി മലിനീകരണം തീവ്രമാകുന്നു, എല്ലാ സ്‌പോർട്‌സ് ടൂർണമെന്‍റുകളും നിരോധിച്ചു

Delhi Pollution:  ഡൽഹിയില്‍  വായു മലിനീകരണം കൂടുതല്‍ രൂക്ഷമാവുകയാണ്. എല്ലാ സോണൽ സ്‌പോർട്‌സ് ടൂർണമെന്‍റുകളും ഡൽഹി സ്റ്റേറ്റ് സ്‌കൂൾ ഗെയിംസ് അല്ലെങ്കിൽ ഇവന്‍റുകളും അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 09:26 PM IST
  • ഡൽഹി-എൻ‌സി‌ആറിലെ അനിവാര്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ, കല്ല് പൊടിക്കൽ തുടങ്ങിയവ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചു. പ്രദേശത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Delhi Pollution: ഡൽഹി മലിനീകരണം തീവ്രമാകുന്നു, എല്ലാ സ്‌പോർട്‌സ് ടൂർണമെന്‍റുകളും നിരോധിച്ചു

Delhi Pollution: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാവുകയാണ്. കേന്ദ്രത്തിന്‍റെ മലിനീകരണ നിയന്ത്രണ പാനൽ വ്യാഴാഴ്ച GRAP III അടിസ്ഥാനമാക്കി അടിയന്തിര നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 

Also Read: Delhi Pollution: ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരം, സ്കൂളുകള്‍ക്ക് 2 ദിവസം അവധി 

അതിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ ക്ലാസ് 5 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിയ്ക്കുകയാണ്.  കൂടാതെ, എല്ലാ സോണൽ സ്‌പോർട്‌സ് ടൂർണമെന്‍റുകളും ഡൽഹി സ്റ്റേറ്റ് സ്‌കൂൾ ഗെയിംസ് അല്ലെങ്കിൽ ഇവന്‍റുകളും അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.

Also Read:  Chhattisgarh Polls 2023: ഛത്തീസ്ഗഡ് പിടിക്കാന്‍ കച്ചകെട്ടി BJP, പ്രചാരണത്തിന് രംഗത്തിറങ്ങുന്നത് ഈ 40 പേര്‍!!  

ഡൽഹി-എൻ‌സി‌ആറിലെ അനിവാര്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ, കല്ല് പൊടിക്കൽ തുടങ്ങിയവ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചു. പ്രദേശത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

നഗരത്തിലെ മലിനീകരണം കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്ത് വെള്ളം തളിക്കുന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കൂടാതെ ആന്‍റി സ്മോഗ് തോക്കുകൾ റോഡിലെ പൊടി നിരന്തരം പരിശോധിക്കുന്നു,  

വര്‍ദ്ധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ച് യാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ബോധവാന്മാരാക്കുന്നതിനും ട്രാഫിക് ലൈറ്റ് പച്ചയായി മാറാൻ കാത്തിരിക്കുമ്പോൾ വാഹനങ്ങൾ സ്വിച്ച് ഓഫ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡൽഹി സർക്കാർ ഒക്ടോബർ 28-ന് 'റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്' കാമ്പയിൻ ആരംഭിച്ചിരുന്നു. 100 പ്രധാന ട്രാഫിക് കവലകളിൽ ഇത് നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനായി 2,500 സിവിൽ ഡിഫൻസ് വോളന്റിയർമാരെ പ്രചാരണത്തിനായി വിന്യസിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിയ്ക്കുന്നു.

ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം വ്യാഴാഴ്ച രാവിലെ വരെ 'വളരെ മോശം' വിഭാഗത്തിൽ തുടരുകയായിരുന്നു. രാവിലെ 315 എന്ന എക്യുഐആണ് രേഖപ്പെടുത്തിയത്. വൈകുന്നേരത്തോടെ അത് 418 ആയി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ AQI 450-ൽ എത്തി. 

വരും ദിവസങ്ങള്‍ ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്. പടക്കം പൊട്ടിയ്ക്കുന്നതടക്കമുള്ള ദീപാവലി ആഘോഷങ്ങളും ഡല്‍ഹിയിലെ മലിനീകരണത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. ഈ അവസരത്തില്‍ ഡല്‍ഹിയെ പുകയാല്‍ മൂടുന്നത് പഞ്ചാബിലെ കര്‍ഷകര്‍ കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കറ്റകള്‍ കത്തിയ്ക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News