Delhi Police Head Constable Jobs 2022: ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികകളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക സൈറ്റ് ssc.nic.in സന്ദർശിച്ച് അപേക്ഷിക്കാം. 800 ലധികം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ജൂലൈ 29 ആണ് അവസാന തീയതി.
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ 857 ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.ഇതിൽ 284 ഹെഡ് കോൺസ്റ്റബിൾ (സ്ത്രീ), 573 ഹെഡ് കോൺസ്റ്റബിൾ (പുരുഷൻ) എന്നിവയാണുള്ളത്.
തിരഞ്ഞെടുപ്പ്,വിദ്യാഭ്യാസ യോഗ്യത
എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 100 മാർക്കായിരിക്കും എഴുത്തു പരീക്ഷക്ക് വേണ്ടത്.
ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് സയൻസ്,കണക്ക് വിഷയങ്ങളിൽ 12-ാം ക്ലാസ് പാസായിരിക്കണം.കൂടാതെ, ഉദ്യോഗാർത്ഥിക്ക് മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രായപരിധി,ശമ്പളം
വിജ്ഞാപനമനുസരിച്ച്, ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉദ്യോഗാർത്ഥിയുടെ പ്രായം 18 വയസിനും 27 വയസിനും ഇടയിൽ ആയിരിക്കണം.തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്സ് ലെവൽ 4 പ്രകാരം പ്രതിമാസം 25500 രൂപ മുതൽ 81100 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ് സൈറ്റ് ssc.nic.in സന്ദർശിച്ച ശേഷം 100 രൂപ അപേക്ഷാ ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം. ജൂലൈ 29 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...