കർഷകരുടെ പാർലമെന്റ് പ്രതിഷേധം ഇന്ന്; അതീവ സുരക്ഷയിൽ ഡൽഹി

ഡൽഹി അതിർത്തികളിലും  പാർലമെന്റ് മേഖലകളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 07:03 AM IST
  • കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ചിന് ഇന്ന് തുടക്കം
  • രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് പ്രതിഷേധം
  • രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത
കർഷകരുടെ പാർലമെന്റ് പ്രതിഷേധം ഇന്ന്; അതീവ സുരക്ഷയിൽ ഡൽഹി

ന്യൂഡൽഹി: കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ചിന് ഇന്ന് തുടക്കം. കേന്ദ്ര കാർഷിക നിയമത്തിനെതിരെ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് കർഷകർ പ്രതിഷേധം (Farmers Protest) നടത്തുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിരിയിരിക്കുന്നത്. 

ഡൽഹി അതിർത്തികളിലും  പാർലമെന്റ് മേഖലകളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.  എന്നാൽ മാർച്ച് (Farmers March) അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് കർഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്. 

Also Read: Farmers' Protest: അക്രമ ഭീതിയെ തുടർന്ന് Lucknow ൽ ഏപ്രിൽ 5 വരെ 144 പ്രഖ്യാപിച്ചു

ഇന്ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം (Parliament Monsoon Session) അവസാനിക്കും വരെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുവാനാണ് കർഷകരുടെ തീരുമാനം. പ്രതിദിനം ഇരുന്നൂറ് കര്‍ഷകരും അഞ്ച് കര്‍ഷക സംഘടനാ നേതാക്കളും സമരത്തില്‍ പങ്കെടുക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കർഷകരുടെ മാർച്ച് ആഗസ്റ്റ് 19 വരെ ഉണ്ടാകും.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കി ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറുമെന്നാണ് റിപ്പോർട്ട്. മാർച്ചിനിടയ്ക്ക് നുഴഞ്ഞുകയറി സമരം അട്ടിമറിക്കുന്നത് തടയുന്നതിനാണ് ഈ നടപടി. 

Also Read: CAA and NRC: CAA നടപ്പാക്കുന്നതില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഭയക്കേണ്ട, RSS സർസംഘചാലക് മോഹൻ ഭാഗവത്

റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ഉണ്ടായ സംഘര്‍ഷ സാഹചര്യം (Farmers Protest) വീണ്ടും ഉണ്ടാകാതിരിക്കാൻ കിസാന്‍ സംയുക്ത മോര്‍ച്ചയും മുന്‍കരുതലെടുത്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News